| |
|
|
| |
ആയുര്‍വേദ ചികില്‍സയില്ലുടെ ശരീരത്തിലെ സമസ്ത കലകളെയും ശക്തിപ്പെടുത്തി ശരിയായ ആരോഗ്യവും ദീര്‍ഘായുസും നേടിയെടുക്കാം. ആയുര്‍വേദം ഓജസു വര്‍ദ്ധിപ്പിച്ചും സത്വത്തെ മെച്ചപ്പെടുത്തിയും ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തുന്നു. ഔഷധ ലേപനങ്ങളും വിവിധതരം എണ്ണകളും ചൂര്‍ണങ്ങളും ഉപയോഗിച്ചുള്ള സര്‍വ്വാംഗം തിരുമ്മലിനും ഉഴിച്ചിലിനും പുറമെ ഉള്ളില്‍ കഴിക്കാനുള്ള ഔഷധങ്ങളും ആവിപിടുത്തവും എണ്ണ തേച്ചുള്ള കുളിയും ചികിത്സാവിധികളില്‍പ്പെടുന്നു. |
|
| |
| |
പ്രതിരോധശേഷിക്കും ദീര്‍ഘായുസിനുമുള്ള ചികിത്സ (കായകല്‍പ ചികിത്സ)
ശരീരകോശങ്ങളുടെ നാശത്തെ ചെറുത്തും പ്രതിരോധ ശേഷി വളര്‍ത്തിയുമുള്ള കായകല്‍പ ചികിത്സ വാര്‍ധക്യത്തെ തടഞ്ഞു നിര്‍ത്തുന്ന സുപ്രധാന ചികിത്സയാണ്. സമഗ്രമായ ശരീര സംരക്ഷണ വിധികള്‍ക്കൊപ്പം ഇതില്‍ ചില രസായനങ്ങളുടെ സേവിക്കലും ഉള്‍പ്പെടുന്നു.
|
|
| |
| |
ശരീര സ്വേദനം (സ്വേദ കര്‍മം)
ശാരീരിക അശുദ്ദികളെ പൂര്‍ണമായും ഒഴിവാക്കുന്ന ആവികൊള്ളല്‍ ത്വക്കിന്റെ നിറവും മിനുസവും വര്‍ധിപ്പിക്കുമെന്നു മാത്രമല്ല വാതസംബന്ധമായ പല രോഗങ്ങള്‍ക്കും, വിശേഷിച്ച് വേദനയ്ക്ക്, ശമനമുണ്ടാക്കുന്നു. എല്ലാ ദിവസവും പത്തു മുതല്‍ ഇരുപതു മിനുട്ടു വരെ ശരീരം മുഴുവന്‍ ഔഷധ ചെടികളിട്ടു തിളപ്പിച്ച വെള്ളത്തിന്റെ ആവി കൊള്ളിക്കുന്നു. ഇതെതുടര്‍ന്ന് എണ്ണകളും ചൂര്‍ണ്ണങ്ങളുമുപയോഗിച്ച് ശരീരമാസകലം തിരുമ്മുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും പേശികളുടെ സൗഖ്യത്തിനും ഇത് സഹായിക്കും.
|
|
| |
| |
കൃശഗാത്രീകരണം
ചൂര്‍ണ്ണങ്ങളും എണ്ണകളും ഉപയോഗിച്ചുള്ള ഉഴിച്ചിലുകള്‍, ആയുര്‍വേദ വിധിയനുസരിച്ച് സസ്യനീരുകള്‍ ഉള്‍പ്പെടുന്ന ഭക്ഷണക്രമം എന്നിവ ഈ ചികിത്സയുടെ ഭാഗമാണ്.
|
|
| |
| |
സൗന്ദര്യ സംരക്ഷണം
ഔഷധസസ്യങ്ങളുപയോഗിച്ച് തയ്യാറാക്കിയ മുഖലേപനം, ഉഴിച്ചില്‍, ഔഷധ ചായ എന്നിവ ശരീരസൗന്ദര്യവും നിറവും വര്‍ധിപ്പിക്കുന്നു.
|
|
| |
| |
ധ്യാനവും യോഗയും, അഹംബോധത്തെ ഇല്ലാതാക്കാനുള്ള മാനസിക ശാരീരിക വ്യായാമങ്ങളാണിവ. ഏകാഗ്രത വര്‍ധിപ്പിച്ച് ആരോഗ്യത്തെ മെച്ചപ്പെടുത്തി മനോസുഖമാര്‍ജിക്കാനുള്ള ഈ പരിശീലനത്തിന് എട്ട് ഘട്ടങ്ങളാണുള്ളത്.
1.സ്വഭാവചിട്ട (യമ)
2. ആത്മസംശുദ്ധീകരണം (നിയമ)
3.അംഗവിന്യാസം (ആസനം)
4.ശ്വാസനിയന്ത്രണം (പ്രാണയമ)
5.ഇന്ദിയനിയന്ത്രണം (പ്രത്യഹാര)
6. മനസ്സിന്റെ കേന്ദ്രീകരണം (ധാരണ)
7. ധ്യാനം
8. സമാധി - അതിപ്രശാന്തതയുടെയും സൗഖ്യത്തിന്റെയും അനുഭവം.

|
|
| |
| |
പഞ്ചകര്‍മ ചികിത്സ
മാനസിക ശാരീരിക സൗഖ്യം പ്രദാനം ചെയ്യാന്‍, അവയവങ്ങള്‍, മനസ്, ശ്വാസം, നാഡികള്‍, രക്തം എന്നീ അഞ്ചു ഘടകങ്ങളെ പരിഗണിക്കുന്ന ചികിത്സാവിധിയാണിത്.
|
|
| |
|
|