പൗരാണികമായ ശാസ്‌ത്ര-സാങ്കേതിക പാരമ്പര്യമുണ്ട് കേരളത്തിന്. ഗണിതം, ജ്യോതിശ്ശാസ്‌ത്രം, ജ്യോതിഷം, ആയുര്‍വേദം, വാസ്‌തുവിദ്യ, ലോഹശാസ്‌ത്രം തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളീയര്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ആധുനിക ഇന്ത്യന്‍ ശാസ്‌ത്രരംഗത്തും കേരളത്തിന്റെ സാന്നിധ്യം ശക്തമാണ്. ശാസ്‌ത്ര, സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളിലും കേരളം മുന്നിട്ടു നില്‍ക്കുന്നു. ഒട്ടേറെ കേരളീയ ശാസ്‌ത്രജ്ഞര്‍ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശാസ്‌ത്രങ്ങള്‍ എന്ന നിലയിലാണ് പൗരാണിക കേരളത്തില്‍ ജ്യോതിഷം, മന്ത്രവാദം, തന്ത്രശാസ്‌ത്രം എന്നിവയും വികസിച്ചത്. ശക്തമായ ശാസ്‌ത്രസാഹിത്യവും മലയാളത്തിലുണ്ട്.
|