അന്താരാഷ്ട്ര ബാലചിത്രരചനാ മത്സരം 2018
ക്ലിന്റിന്റെ സ്മരണയ്ക്ക്‌
Picture of Edmund Thomas Clint

സ്ഥിരം ചോദ്യങ്ങള്‍


നാലു വയസ്സിനും, പതിനാറു വയസ്സിനും ഇടയില്‍ (01.09.2002-ലോ അതിനു ശേഷമോ, പക്ഷേ 01.09.2014-ലോ അതിനു മുന്‍പോ ജനിച്ചവര്‍)പ്രായമുള്ള ലോകത്തെവിടെയുമുള്ള കുട്ടികള്‍.
നിങ്ങള്‍ക്ക്‌ പ്രമോട്ടറായി രജിസ്‌റ്റര്‍ ചെയ്യാം. നിങ്ങളുടെ ശുപാര്‍ശയനുസരിച്ചു ചേരുന്ന കുട്ടികളെ നിങ്ങളുടെ കണക്കില്‍പ്പെടുത്തും. ഏറ്റവും അധികം രചനകളെത്തിക്കുന്ന പ്രമോട്ടര്‍മാര്‍ക്ക്‌ കേരളം സന്ദര്‍ശിക്കാനുള്ള ടൂര്‍ പാക്കേജുകള്‍ സമ്മാനം.
പതിനെട്ടു വയസ്സു തികഞ്ഞ ആര്‍ക്കും ഈ മത്സരത്തിന്റെ പ്രമോട്ടറായി രജിസ്‌റ്റര്‍ ചെയ്യാം. ഇതൊരു സന്നദ്ധ സേവനമാണ്‌. ഒരു തരത്തിലുള്ള പ്രതിഫലവും പ്രമോട്ടര്‍മാര്‍ക്കില്ല.
ഇല്ല. ഈ മത്സരത്തിനു പ്രവേശനം സൗജന്യമാണ്‌.
മത്സരാര്‍ത്ഥികള്‍ കടലാസും ഏതെങ്കിലും തരത്തിലുള്ള ചായങ്ങളുമുപയോഗിച്ചു ചിത്രങ്ങള്‍ വരയ്‌ക്കുക. ഡിജിറ്റല്‍, ഇലക്ട്രോണിക്‌, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചു വരച്ച ചിത്രങ്ങള്‍ സ്വീകരിക്കുന്നതല്ല. ചിത്രം വരച്ചു കഴിഞ്ഞാല്‍ അവ ഡിജിറ്റൈസ്‌ ചെയ്‌ത്‌ കേരള ടൂറിസം മത്സര പേജിലേക്ക്‌ അപ്‌ലോഡു ചെയ്യാം. (ഫയല്‍ സൈസ്‌ 5 എം.ബി. കവിയരുത്‌).
ഒരു മത്സരാര്‍ത്ഥി ഒരു തവണ മാത്രം രജിസ്‌റ്റര്‍ ചെയ്‌താല്‍ മതി. പക്ഷെ അവര്‍ക്ക്‌ അഞ്ചു ചിത്രങ്ങള്‍ വരെ അയയ്‌ക്കാം.
ഈ മത്സരത്തിന്റെ വിഷയം കേരളമാണ്‌. കേരളവുമായി ബന്ധപ്പെട്ട എന്തും വരയ്‌ക്കാം. മത്സരാര്‍ത്ഥികള്‍ക്ക്‌ കേരളത്തെക്കുറിച്ചുള്ള മനോഹരമായ ചിത്രങ്ങളും, വീഡിയോകളും അടങ്ങിയ ബ്രോഷറുകള്‍ അയച്ചു തരും. നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം ഇതില്‍ നിന്നു കിട്ടും.