Trade Media
     

കോഴിക്കോട് ബീച്ച്


മലബാറിലെ ഏറ്റവും പ്രധാന പ്രദേശമാണ് കോഴിക്കോട്. പഴയ സാമൂതിരി രാജാക്കന്മാരുടെ തലസ്ഥാനം. വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും സിരാകേന്ദ്രം. കിഴക്കിന്റെ സുഗന്ധദ്രവ്യങ്ങള്‍ തേടി വാസ്‌കോ-ഡ-ഗാമ കപ്പലിറങ്ങിയത് കോഴിക്കോടിനടുത്ത് കാപ്പാട് തീരത്താണ്. ഇന്ന്, കേരവൃക്ഷ തോപ്പുകളും, പ്രശാന്തമായ കടല്‍ത്തീരവും, ചരിത്രസ്മാരകങ്ങളും എല്ലാം ചേര്‍ന്ന് ഇവിടം ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.

അസ്തമയമാസ്വദിക്കാന്‍ ഏറ്റവുമുചിതമാണ് കോഴിക്കോട് ബീച്ച്. ഇവിടുത്തെ പ്രകൃതിയും പ്രാക്തന സൗന്ദര്യവും ചേര്‍ന്ന് സഞ്ചാരികളുടെ സ്വപ്‌നതീരമായി കോഴിക്കോടിനെ മാറ്റി തീര്‍ത്തിരിക്കുന്നു. പഴയ ഒരു വിളക്കുമാടം ഇവിടെയുണ്ട്. നൂറ്റാണ്ടു പഴക്കമുള്ള രണ്ട് കഴകള്‍ കടലിലേക്ക് തള്ളി നില്‍ക്കുന്നു. കുട്ടികള്‍ക്ക് ആനന്ദം പകരാന്‍ ലയണ്‍ പാര്‍ക്കും മറൈന്‍ അക്വേറിയവുമുണ്ട്. കോഴിക്കോട് നഗരമാകട്ടെ അതിന്റെ മൗലികമായ സാംസ്‌കാരിക തനിമയോടെ നിങ്ങളെ സ്വാഗതം ചെയ്യും.

യാത്രാസൗകര്യം
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : കോഴിക്കോട് ഒരു കിലോമീറ്റര്‍
  • സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 25 കി. മീ.