Trade Media
     

ക്യൂ.എസ്.ടി. ആര്‍ ബ്ലോക്ക് കായല്‍


ഈ കായല്‍ നിലങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഹോളണ്ടിലെ പ്രശസ്തമായ തടയണകളായിരിക്കും ഓര്‍മ്മ വരിക. സമുദ്ര നിരപ്പില്‍ നിന്ന് നാലു മുതല്‍ പത്തു വരെ അടി താഴെ കായലില്‍ നെല്‍കൃഷി സാധ്യമാകുന്ന തദ്ദേശീയമായ കാര്‍ഷിക എഞ്ചിനീയറിംഗ് വിദ്യ നമുക്കിവിടെ നിന്ന് മനസ്സിലാക്കാം. ചുറ്റും ബണ്ട് കെട്ടി വെള്ളം തടഞ്ഞ് കരവീണ്ടെടുത്ത് അവിടെയാണ് കൃഷിയിറക്കിയിരിക്കുന്നത്.

സഞ്ചാര യോഗ്യമായ 900 കിലോമീറ്ററിലധികം നീളത്തില്‍ കായലുകളുള്ള കേരളത്തിലെ ഏറ്റവും മനോഹരമായ കായല്‍ പ്രദേശമാണ് കുട്ടനാട്. പ്രമുഖ വള്ളംകളി മല്‍സരങ്ങളിലധികവും ഇവിടെയാണ് നടക്കുന്നത്.

ആലപ്പുഴ നിന്ന് മോട്ടോര്‍ ബോട്ടില്‍ ഒന്നരമണിക്കൂര്‍ സഞ്ചരിച്ചാല്‍ ക്യൂ.എസ്.ടി, ആര്‍ ബ്ലോക്കുകളിലെത്താം. സ്പീഡ് ബോട്ടിലാണെങ്കില്‍ അരമണിക്കൂര്‍ മാത്രമേ വേണ്ടൂ.

  • സമീപ റെയില്‍വെ സ്റ്റേഷന്‍ : ആലപ്പുഴ
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, ആലപ്പുഴയില്‍ നിന്ന് ഏകദേശം 85 കിലോമീറ്റര്‍ അകലെ.