Trade Media
     

അതിരപ്പള്ളി, വാഴച്ചാല്‍


സ്ഥാനം : തൃശ്ശൂരില്‍ നിന്ന് 63 കിലോ മീറ്റര്‍ അകലെയാണ് അതിരപ്പള്ളി. വാഴച്ചാലിലേക്ക് തൃശ്ശൂരില്‍ നിന്ന് 68 കിലോമീറ്റര്‍ ദൂരം.

ഷോളയാര്‍ വനമേഖലയില്‍ 5 കിലോമീറ്റര്‍ അകലെയാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ കാണപ്പെടുന്നത്. 80 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലേക്ക് ചേരുന്നു. വാഴച്ചാല്‍ ചാലക്കുടിപ്പുഴയുടെ ഭാഗമാണ്. മഞ്ഞുമൂടിയ മലനിരകളുടെയും പാറക്കൂട്ടങ്ങളുടേയും പശ്ചാത്തലത്തില്‍ ഈ വെള്ളച്ചാട്ടങ്ങളും സമാനതകളില്ലാത്ത ദൃശ്യഭംഗിയാണ് പകരുന്നത്.

യാത്രാ സൗകര്യം: കൊച്ചിയില്‍ നിന്നോ തൃശ്ശൂര്‍ നിന്നോ റോഡുമാര്‍ഗ്ഗം അതിരപ്പള്ളി/ വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളുടെ സമീപത്തെത്തിച്ചേരാം.
  • സമീപ റെയില്‍വേ സ്്‌റ്റേഷന്‍ : ചാലക്കുടി 30 കിലോ മീറ്റര്‍
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌  തൃശ്ശൂര്‍ നിന്ന് 58. കി. മീ.