Trade Media
     

നീലക്കുറിഞ്ഞി പൂക്കുമ്പോള്‍


കേരളത്തില്‍ പ്രകൃതി ഒരുക്കുന്ന അദ്ഭുത ദൃശ്യങ്ങള്‍ അനവധിയാണ്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നീലക്കുറിഞ്ഞി. നീലനിറത്തിലുള്ള പൂക്കളുണ്ടാകുന്നതിനാലാണ് ഈ ചെടിക്ക് നീലക്കുറിഞ്ഞി എന്നു പേരു വന്നത്. കുറിഞ്ഞി എന്നാല്‍ പൂവ് എന്നാണര്‍ത്ഥം. 40 വ്യത്യസ്ത ഇനം നീലക്കുറിഞ്ഞികളുണ്ടെന്ന് സസ്യശാസ്ത്രഞ്ജര്‍ പറയുന്നു.

സാധാരണ കുറിഞ്ഞികള്‍ പൂത്തു തുടങ്ങുന്നത് ആഗസ്ത് മാസത്തിലാണ്. ഇത് ഒക്ടോബര്‍ വരെ നീളും.

കോവിലൂര്‍, കടവാരി, രാജമല, ഇരവികുളം ദേശീയോദ്യാനം തുടങ്ങിയ പ്രദേശങ്ങളിലാണ് കുറിഞ്ഞി ചെടികള്‍ ധാരാളമുള്ളത്.

പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നീലക്കുറിഞ്ഞി ചെടിയുടെ ഉയരത്തില്‍ വ്യത്യാസം വരും. രണ്ടടിയോളം ഉയരമുള്ള ചെറിയ ചെടികള്‍ ഉയര്‍ന്ന ഭാഗത്തും 5 മുതല്‍ 10 അടി വരെ ഉയരമുള്ള വലിയ കുറിഞ്ഞികള്‍ താഴ്ന്ന പ്രദേശങ്ങളിലും കാണാം.

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന സീസണില്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലും എത്തിച്ചേരുന്ന ടൂറിസ്റ്റുകള്‍ക്കായി ടൂര്‍ ഓപ്പറേറ്റര്‍മാരും അഡ്വഞ്ചര്‍ ക്ലബുകളും ട്രക്കിംഗ് സൗകര്യം ഒരുക്കി കൊടുക്കാറുണ്ട്.

യാത്രാസൗകര്യം
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : എറണാകുളം, ഏകദേശം 145 കി. മീ.
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 110 കി. മീ.