Trade Media
     

കുണ്ടല

സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തിലുള്ള ഈ ഹില്‍സ്റ്റേഷന്‍ പഴയ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വേനല്‍ക്കാല വിശ്രമ കേന്ദ്രാമയിരുന്നു. തേയില തോട്ടങ്ങള്‍, വളഞ്ഞു പുളഞ്ഞ വഴികള്‍ മനോഹര പ്രകൃതി തുടങ്ങിയവ ഈ പ്രദേശത്തെ ഒരു പ്രമുഖ അവധിക്കാല പട്ടണമാക്കി തീര്‍ത്തു. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയും മറ്റനവധി അപൂര്‍വ്വ തരുലതാദികളും ഇവിടെയുണ്ട്. ഇനി 2018-ല്‍ ഇവിടെ മാത്രമേ നീലക്കുറിഞ്ഞി പൂക്കുകയുള്ളൂ. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി എന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഇതിന് സമീപത്താണ്.