Trade Media
     

കാപ്പില്‍ ബീച്ച്


ഹരോള്‍സ് റോബിന്‍സിനു പകരം ഏകാന്തതയുടെ ഉപാസകനായ തോറോവിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് കാപ്പില്‍ ബീച്ച് പ്രിയങ്കരമാകും. താരതമ്യേന അചുംബിതമാണ് കാപ്പില്‍ ബീച്ച്. ഇവിടെ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള ബേക്കല്‍ കോട്ട സന്ദര്‍ശിച്ച ശേഷം ശരീരത്തിനും മനസിനും വിശ്രമം നല്‍കാന്‍ പറ്റിയ സ്ഥലമാണിത്.

സാഹസിക പ്രിയര്‍ക്ക് സമീപത്തുള്ള കോടിക്കുന്ന് കയറാം. മുകളില്‍ നിന്ന് അറബിക്കടലിന്റെ വിശാല ദൃശ്യമാസ്വദിക്കാം.

യാത്രാസൗകര്യം
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : കാസര്‍കോട് 12 കി. മീ.
  • സമീപ വിമാനത്താവളം : മംഗലാപുരം, കാസര്‍കോട് പട്ടണത്തില്‍ നിന്ന് 50 കി. മീ.; കരിപ്പൂര്‍, കാസര്‍കോട് ടൗണില്‍ നിന്ന് ഏകദേശം 200 കി. മീ.