Trade Media
     

ചെറായി ബീച്ച്


സ്ഥാനം : എറണാകുളത്തു നിന്ന് അരമണിക്കൂര്‍ കൊണ്ട് ബോട്ടില്‍ വൈപ്പിനിലെത്താം.

കടലില്‍ നീന്താന്‍ ഉചിതമായ പ്രദേശമാണ് ചെറായി ബീച്ച്. പടിഞ്ഞാറു ഭാഗത്ത് കടലും കിഴക്ക് കായലുമുള്ള ഈ പ്രദേശം കേരളത്തില്‍ മാത്രം കാണാവുന്ന പ്രത്യേകതകളോടു കൂടിയ ടൂറിസ്റ്റ് കേന്ദ്രമാണ്. ഇടതിങ്ങിയ കേരവൃക്ഷങ്ങളും ചീനവലകളും ഏവരെയും ആകര്‍ഷിക്കും.

യാത്രാസൗകര്യം

  • സമീപ റെയില്‍വേ സ്റ്റേഷന്‍ : എറണാകുളം ജങ്ക്ഷന്‍, പ്രധാന ബോട്ട് ജെട്ടിയില്‍ നിന്ന് ഒരു കി.മീ. ദൂരെ.
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, എറണാകുളം ടൗണില്‍ നിന്ന് 20 കി. മീ. ദൂരെ