Trade Media
     

പട്ടുമല

സമാനതകളില്ലാത്ത ചാരുതയാണ് പട്ടുമലയ്ക്ക്. ചെങ്കുത്തായ ഗിരിശൃംഖങ്ങള്‍, കുഞ്ഞരുവികള്‍, തേയിലത്തോട്ടങ്ങളുടെ ഹരിതാഭ... പട്ടുമലയുടെ കാഴ്ചകള്‍ ഇങ്ങനെ നീളുന്നു. ഈ അനശ്വര സുന്ദരപ്രദേശത്തു കൂടിയുള്ള പ്രഭാത സവാരിനടത്തിയാല്‍ സജീവമായ പുലരിയാണ് പ്രകൃതിയുടെ ഏറ്റവും വലിയ അനുഗ്രഹമെന്ന് നമുക്ക് തോന്നിപ്പോകും. കുന്നിന്‍ മുകളില്‍ പൂര്‍ണമായും ഗ്രാനൈറ്റില്‍ നിര്‍മിച്ച വേളാങ്കണ്ണി മാതാവിന്റെ പള്ളി കാണാം. തൊട്ടടുത്തു തന്നെ മനോഹരമായ പൂന്തോട്ടം. തേയില ഉല്‍പാദനമേഖലയിലെ രണ്ടു പ്രമുഖ കമ്പനികളുടെ കേന്ദ്രമാണിത് അ. ഢ. തോമസ് ആന്റ് കമ്പനിയും ഹാരിസണ്‍സ് മലയാളവും.

യാത്രാസൗകര്യം
  • സമീപ റെയില്‍വെസ്റ്റേഷന്‍ : കോട്ടയം, ഏകദേശം 75 കി. മീ.
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, ഏകദേശം 150 കി. മീ.