Trade Media
     

രാജമല


മൂന്നാറില്‍ നിന്ന് ഏകദേശം 15 കി. മീ. അകലെയാണ് രാജമല ഹില്‍സ്റ്റേഷന്‍. ഹെമിട്രാഗാസ് ഹൈലോക്രസ് എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന 1300-ഓളം വരയാടുകള്‍ ഇവിടെയുണ്ട്. ലോകത്താകെയുള്ള വരയാടുകളുടെ ഏകദേശം പകുതിയോളം വരും ഇത്. രാജമലയുടെ സവിശേഷതകള്‍ പക്ഷെ വരയാടുകളില്‍ ഒതുങ്ങുന്നില്ല. ഈ മലകളുടെ സൗന്ദര്യത്തില്‍ മയങ്ങി ഏതു സഞ്ചാരിയും രാജമലയെ സ്ഥിരം താമസ സ്ഥലമാക്കാന്‍ കൊതിക്കും.

യാത്രാസൗകര്യം
  • റോഡ് മാര്‍ഗ്ഗം : മൂന്നാറില്‍ നിന്ന് മറ്റു ചില ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ദൂരം. ഗോവ 930 കി. മീ., ചെന്നൈ 600 കി. മീ., മലമ്പുഴ 230 കി. മീ., കൊടൈക്കനാല്‍ 195 കി. മീ. , കുമരകം 160 കി. മീ., ടോപ്‌സ്റ്റേഷന്‍ 34 ക്ി. മീ., ആനമുടി 20 കി. മീ.
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : കോട്ടയം, 142 കി. മീ.
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 130 കി. മീ.; മധുരൈ (തമിഴ്‌നാട്) 142 കി. മീ.