Trade Media
     

വാഗമണ്‍


വാഗമണ്‍ വിശാലമായ പുല്‍മേടുകളാണ്. മൊത്തത്തില്‍ ഹരിതാഭമായ ഒരു നാട്ടില്‍ ഈ പുല്‍പ്പരപ്പിന് പ്രത്യേകമായെന്തെന്ന് തോന്നിയേക്കാം. അത് അനുഭവിച്ചറിയാന്‍ ഇവിടം സന്ദര്‍ശിച്ചേ മതിയാകൂ. വാഗമണ്‍ പോലെ വാഗമണ്‍ മാത്രം. മതാത്മക മിസ്റ്റിസിസവും യൂറോപ്യന്‍ പൈതൃകവും സമന്വയിക്കുന്നു ഇവിടെ.

മറ്റ് ഏത് സുന്ദര പ്രദേശത്തെക്കുറിച്ചെന്ന പോലെ വാഗമണ്ണിന്റെയും കഥകള്‍ കേള്‍ക്കുകയോ വായിച്ചറിയുകയോ പോരാ. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. എങ്ങനെയും വാഗമണ്ണിലെത്തുക. നഗ്നപാദരായി ഈ മണ്ണില്‍ ചവിട്ടി നില്‍ക്കുക. ഇമകള്‍ അടയ്ക്കുക. ധ്യാനമനസോടെ ഈ കാറ്റിന്റെ മര്‍മരം കേള്‍ക്കുക. ഇതാണ് വാഗമണ്‍ അനുഭവം.

മലനിരകള്‍ തോറും നടക്കുന്നവര്‍ക്ക് ഇവിടെ മതിവരുവോളം ആ അനുഭവം നുകരാം. ഇതിനായി മൂന്നു കുന്നുകള്‍ വാഗമണ്ണിലുണ്ട് - തങ്ങള്‍ കുന്ന്, മുരുകന്‍ കുന്ന്, കുരിശുമല. മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും പുണ്യ സ്ഥലങ്ങളാണ് ഇവയിലോരോന്നും.

കുരിശുമലയില്‍ പുരോഹിതന്മാര്‍ നടത്തുന്ന ഡയറി ഫാം കാണാതിരുന്നു കൂടാ.

യാത്രാസൗകര്യം
  • റോഡ് മാര്‍ഗ്ഗം : പീരുമേട് നിന്ന് 25 കി. മീ.
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : കോട്ടയം, പീരുമേടു നിന്ന് 75 കി. മീ.
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പീരുമേടു നിന്ന് ഏകദേശം 150 കി. മീ.