Trade Media
     

പാലരുവി


സ്ഥാനം : കൊല്ലത്തു നിന്ന് 75 കിലോമീറ്റര്‍ അകലെ കൊല്ലം ചെങ്കോട്ട റോഡില്‍.

പാലരുവി എന്നാല്‍ പാലിന്റെ അരുവി. 300 അടി ഉയരത്തില്‍ നിന്ന് ജലം താഴേക്ക് കുതിച്ചുചാടി പതഞ്ഞൊഴുകുന്ന ധവളിമയില്‍ നിന്നാകാം ഈ വെള്ളച്ചാട്ടത്തിന് ആ പേരു ലഭിച്ചത്. ദഷിണേന്ത്യയിലെ വിവിധ പ്രദേശത്തു നിന്നുള്ളവരുടെ പ്രിയപ്പെട്ട പിക്‌നിക് കേന്ദ്രമാണിത്. നിബിഡവനത്തിലൂടെ ഇവിടേക്കുള്ള യാത്ര തന്നെ ഏറെ ആവേശകരമാണ്.

പാലരുവി ഏറെ പ്രശസ്തമായ ഒരു പിക്‌നിക് കേന്ദ്രമാണ്. വിനോദസഞ്ചാരികള്‍ക്കു PWD യുടെ ഇന്‍സ്‌പെക്ഷന്‍ ബംഗഌവിലും KTDC യുടെ ഹോട്ടലിലും താമസസൗകര്യം ലഭ്യമാണ്.

മഞ്ഞുപുതച്ച നീലമലകളും ഹരിതാഭമായ താഴ്‌വരകളും വെള്ളച്ചാട്ടത്തിന് പശ്ചാത്തലമൊരുകുന്നു. അചുംബിത വനത്തിന്റെ പ്രശാന്തതയെ ഭജ്ജിച്ചുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം മുഴങ്ങുന്നു.

യാത്രാ സൗകര്യം
  • സമീപ റെയില്‍വെ സ്‌റ്റേഷന്‍ : കൊല്ലം ഏകദേശം 75 കിലോമീറ്റര്‍.
  • സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊല്ലത്തു നിന്ന് ഏകദേശം 72 കിലോമീറ്റര്‍.