കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്ത് ഇടനാടന്‍ കുന്നുകളിലെ ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. പാറകള്‍ക്കിടയിലൂടെ 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്കു വരുന്നത്. വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലേക്കു പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ക്ലേശകരമാണ്. പക്ഷെ എല്ലാ ക്ഷീണവും അകറ്റും ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം. ഏറെ ആളുകളെ ആകര്‍ഷിക്കുന്ന ഈ അരുവിയുടെ തണുപ്പില്‍ ഒരു മുങ്ങിക്കുളിയും മറക്കാനാകാത്തതാകും. കുത്തിയൊഴുകുന്ന പുഴയും പാറക്കെട്ടുകളുമായതിനാല്‍ സന്ദര്‍ശകര്‍ ഏറെ ശ്രദ്ധിക്കണം. മഴക്കാലത്ത്, പെട്ടെന്നുള്ള മഴ പുഴയില്‍ നീരൊഴുക്കും അപകടവും വര്‍ദ്ധിപ്പിക്കുന്ന സ്ഥലമാണ്.
സന്ദര്‍ശക സമയം08:00 - 16:00 മണി വരെ
പ്രവേശന നിരക്ക്13 വയസ്സിനു മുകളില്‍ - 25 രൂപ കുട്ടികള്‍ക്ക് (5 - 13 വരെ) - 10 രൂപ
വിശദ വിവരങ്ങള്ക്ക്വന സംരക്ഷണ സമിതി : +91 475 2211200
എങ്ങനെ എത്താംഅടുത്തുള്ള റെയില്‍വേ സ്റ്റേഷന് : കൊല്ലം, ഏകദേശം 75 കി. മീ. അകലെ | അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കൊല്ലത്തു നിന്ന് 72 കി. മീ. അകലെ
ഭൂപട സൂചികഅക്ഷാംശം : 8.961045 രേഖാംശം : 77.151089