വേദി : നിശാഗന്ധി ഓഡിറ്റോറിയം
സ്ഥലം : കനകക്കുന്ന്
ജില്ല : തിരുവനന്തപുരം
തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വാര്‍ഷിക കലാസാംസ്കാരിക മേളയാണ് നിശാഗന്ധി ഫെസ്റ്റിവല്‍. രാജ്യത്തെ നൃത്ത, നാട്യ രൂപങ്ങളാണ് മേളയില്‍ അണിനിരക്കുക. ഏഴു ദിവസവും സായാഹ്നങ്ങളില്‍ പ്രസിദ്ധ കലാകാരന്മാര് വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കും. ഒഡിസ്സി, കഥക്, ഭരതനാട്യം, മണിപുരി, മോഹിനിയാട്ടം, ചൗഹു, കുച്ചിപ്പുഡി തുടങ്ങി രാജ്യത്തെ വിവിധ മേഖലകളിലെ നൃത്ത, നാട്യരൂപങ്ങള്‍ ആണ് അവതരിപ്പിക്കുക. ഈ നൃത്ത രൂപങ്ങളിലെ പ്രഗത്ഭരും ഉയര്‍ന്നു വരുന്ന താരങ്ങളും ഒരേപോലെ പങ്കെടുക്കും. കൊട്ടാരത്തിനകത്തു കഥകളി ഉത്സവവും ഉണ്ടാവും.
പ്രവേശനം സൗജന്യമാണ്.
എങ്ങനെ എത്താം
അടുത്തുള്ള റെയില്‍വേ സ്റ്റേഷന് : തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്, ഏകദേശം 2 കി. മീ. ദൂരെ. | അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 6 കി. മീ. അകലെ.