വേദി : കുതിരമാളിക കൊട്ടാരം
സ്ഥലം : കിഴക്കേ കോട്ട
ജില്ല : തിരുവനന്തപുരം
തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാള്‍ മഹാരാജാവ് സംസ്കൃതം, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി നാനൂറിലേറെ സംഗീത കൃതികള്‍ രചിച്ചിട്ടുണ്ട്. കര്‍ണ്ണാടക സംഗീതത്തിലായിരുന്നു രചനകളേറെയും. എന്നാല്‍ ഹിന്ദുസ്ഥാനി ശൈലിയിലുള്ള രചനകളും ഉണ്ട്. സംഗീതത്തേയും സംഗീതകാരന്മാരേയും പ്രോല്‍സാഹിപ്പിച്ച സ്വാതി തിരുനാളിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും ജനുവരിയില്‍ നടത്തുന്നതാണ് സ്വാതി തിരുനാള്‍ സംഗീതോത്സവം. രാജ്യത്തെമ്പാടും നിന്ന് പ്രഗത്ഭരായ ഗായകര്‍ ഈ സംഗീതോത്സവത്തില്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
എങ്ങനെ എത്താം
അടുത്തുള്ള റെയില്‍വേ സ്റ്റേഷന് : തിരുവനന്തപുരം സെന്‍ട്രല്‍, ഏകദേശം ഒരു കി. മീ. അകലെ. | അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 6 കി. മീ. അകലെ.