Trade Media
     

ചിക്കന്‍കറി

 
 
കേരള ചിക്കന്‍കറി തയ്യാറാക്കുന്ന വിധം വിവരിക്കുന്ന വീഡിയോ

ഒരു കിലോ ചിക്കന്‍ ഇടത്തരം കഷണങ്ങളാക്കി മുറിച്ച് മാറ്റി വയ്ക്കുക.

മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ താഴെ പറയുന്നവ വഴറ്റി എടുക്കുക.

  • സവോള - 2 എണ്ണം.
  • ഇഞ്ചി - അല്‍പ്പം
  • വെളുത്തുള്ളി 8- 10 അല്ലി
  • പച്ചമുളക് - രണ്ടോ മൂന്നോ

പൊടിച്ചെടിത്തതോ വെള്ളത്തില്‍ മിക്‌സ് ചെയ്്തതോ ആയ മസാല താഴെ പറയുന്നവയുമായി ചേര്‍ക്കുക.

  • മല്ലിപൊടി 2 -3 ടേബില്‍ സ്പൂണ്‍
  • മുളകുപൊടി - 1 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
  • ഗരംമാസാല - 1 1/2 -2 ടീസ്പൂണ്‍.

മസാല വറുത്തെടുക്കും വരെ ഇളക്കുക. അതിനുശേഷം ചിക്കന്‍ കഷണങ്ങളും അരിഞ്ഞ ഉരുളക്കിഴങ്ങും തക്കാളിയും ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കി 1 1/2 കപ്പ് വെള്ളം ഒഴിക്കുക.

ഇറച്ചി വേവും വരെ പാത്രം അടച്ചു വയ്ക്കുക. തുറക്കുമ്പോള്‍ ഗ്രേവി അധികമാണെങ്കില്‍ അല്‍പനേരം തുറന്നു വച്ച് വേവിക്കാം. ശേഷം രണ്ട് മൂന്ന് കറിവേപ്പില തൂകുക.

തയ്യാറാക്കിയത്. ശ്രീമതി ലേലു റോയി.
ഇ മെയില്‍: simonroy@hotmail.com
ഫോണ്‍ : + 91 471 2215377


 
 
 
Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia