Trade Media
     

മാങ്ങാ അച്ചാര്‍

 
 
മാങ്ങാ അച്ചാര്‍ എങ്ങനെ തയ്യാറാക്കാമെന്ന് കാണിക്കുന്ന വീഡിയോ ചിത്രം.

ചേരുവകള്‍
  • മാങ്ങാ ചെറുതായി അരിഞ്ഞത് - 2 കപ്പ്
  • മുളകുപൊടി - 3 ടീസ്പൂണ്‍
  • കായം - 1 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
  • കടുക് - 1 ടീസ്പൂണ്‍
  • എണ്ണ -3 ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്

പാചകം ചെയ്യേണ്ട വിധം
ചീനചട്ടിയിലോ പാനിലോ എണ്ണയൊഴിച്ച് ചൂടായ ശേഷം അതിലേക്ക് കടുക് ഇട്ട് വറുക്കുക. അല്‍പ നേരം കഴിഞ്ഞ് തീ കുറയ്ക്കുക. ചട്ടിയിലേക്ക് മുളകുപൊടി, ഉപ്പ് , കായം, മഞ്ഞള്‍പൊടി എന്നിവ ഇട്ട് 3 മിനിട്ടുനേരം ഇളക്കുക. അതിനുശേഷം തീ പൂര്‍ണ്ണമായും കെടുത്തി ഈ മിശ്രിതം തണുക്കാനനുവദിക്കുക. അരിഞ്ഞ മാങ്ങയിലേക്ക് ഇത് ചേര്‍ത്ത് ഇളക്കുക. ഏഴെട്ടു ദിവസം ഭദ്രമായി അടച്ചു സൂക്ഷിക്കുക. കൂടുതല്‍ നാള്‍ ഇരിക്കണമെന്നുണ്ടെങ്കില്‍ നേര്‍പ്പിച്ച വിനാഗിരി അല്‍പം ഒഴിക്കാം.

തയ്യാറാക്കിയത് .ലൈല വേണകുമാര്‍
ഫോണ്‍ .9895534383
email -devoo-07@yahoo.co.in


 
 
 
Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia