Trade Media
     

കേരള സുവനീറുകള്‍

 

സുവനീറുകള്‍ ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളെ ഓര്‍മപ്പെടുത്തുന്ന വസ്തുക്കളാണ്. ഈ അനുഭവങ്ങള്‍ എന്തിനെ സംബന്ധിച്ചുമാകാം. യാത്രകളുടെ ഓര്‍മ്മക്കായി നാം ശേഖരിക്കുന്ന സുവനീറുകള്‍ അമൂല്യങ്ങളാണ്. യാത്രകള്‍ കേരളം പോലെ വിസ്മയിപ്പിക്കുന്ന ടൂറിസം കേന്ദ്രങ്ങളിലേക്കാവുമ്പോള്‍ വിശേഷിച്ചും.

കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക്, ഈ നാടിന്റെ സംസ്‌കാരവും ചരിത്രവും കലാപാരമ്പര്യവും സാമൂഹ്യവും മതപരവുമായ പ്രത്യേകതകളും പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ സുവനീറുകള്‍ ലഭ്യമാണ്.

കൈകൊണ്ട് നിര്‍മ്മിച്ച ഒട്ടേറെ മൗലിക കലാവസ്തുക്കള്‍ കേരളാ സുവനീറുകളുടെ കൂട്ടത്തിലുണ്ട്. ആറന്മുള കണ്ണാടി, ചിരട്ട, തടി, കളിമണ്ണ്, ചൂരല്‍ എന്നിവയില്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, ചുവര്‍ ചിത്രങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍, കസവുസാരി എന്നിവ കൂട്ടത്തില്‍ ഏറെ പ്രശസ്തമാണ്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ സുവനീര്‍ പ്രചാരണത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കള്‍ച്ചര്‍ ഷോപ്പിയില്‍ നിന്ന് സഞ്ചാരികള്‍ക്ക് കേരള സുവനീറുകള്‍ വാങ്ങാവുന്നതാണ്. ഉരുളി, പറ, കെട്ടുവള്ളം, ആറന്മുള കണ്ണാടി, നെറ്റിപ്പട്ടം, നെട്ടൂര്‍പെട്ടി, തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലുള്ള കള്‍ച്ചര്‍ ഷോപ്പി ശാഖയില്‍ കേരള സുവനീറുകള്‍ ലഭ്യമാണ്. വിലാസം : കള്‍ച്ചര്‍ ഷോപ്പി, മസ്‌കറ്റ് ഹോട്ടല്‍, തിരുവനന്തപുരം - 695033, കേരളം. ഇ-മെയില്‍ :   info@cultureshoppe.com, www.cultureshoppe.com

 
 
 
Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org, deptour@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia