Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

22 പതിമൂന്നാം പഞ്ചവത്സരപദ്ധതി ലക്ഷ്യങ്ങള്‍

(1) നിലവിലുള്ളതിനു പുറമേ ടൂറിസം രംഗത്ത് 2017-22 കാലയളവില്‍ നാലുലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കാന്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നു. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നൂറു ശതമാനം വര്‍ദ്ധനയും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ അമ്പതുശതമാനം വര്‍ദ്ധനവും അഞ്ചുവര്‍ഷത്തിനിടെ ലക്ഷ്യമിടുന്നു.

(2) സേവനമേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലഭ്യമായ ഹോട്ടല്‍, റിസോര്‍ട്ട് മുറികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കുക, പുതുതായി ആയിരം ഹോംസ്റ്റേകള്‍ കൂടി ഒരുക്കുക.

(3) സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ പുതുതായി കേരളത്തില്‍ 30 ട്രക്കിങ് റൂട്ടുകള്‍ കണ്ടെത്തുക, പത്ത് സാഹസിക ടൂറിസം കേന്ദ്രങ്ങള്‍ കൂടി തുറക്കുക.

(4) പുതിയ വിദേശ വിപണികളിലേക്ക് കേരള ടൂറിസത്തെ എത്തിക്കുക, യുവാക്കളേയും കുടുംബത്തേയും വനിതകളേയും ലക്ഷ്യമിട്ട് പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

ടൂറിസം വകുപ്പില്‍ കാലോചിത പരിഷ്കാരം


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text