Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

21 ടൂറിസം വകുപ്പില്‍ കാലോചിത പരിഷ്കാരം

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സമയബന്ധിതവും, കാര്യക്ഷമവുമായി നടപ്പാക്കുന്നതിന് ടൂറിസം വകുപ്പിന്റേയും അനുബന്ധ സ്ഥാപനങ്ങളുടെയും ചുമതലകളും, ഉത്തരവാദിത്തങ്ങളും പുനക്രമീകരിക്കും. ടൂറിസം രംഗത്തെ വിവിധസ്ഥാപനങ്ങളുടെ ചുമതലകള്‍ കൃത്യമായി നിര്‍ണയിച്ച് ആവര്‍ത്തന സ്വഭാവം ഒഴിവാക്കും.

സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യക്ഷ വികസന ഏജന്‍സിയായ കെ.റ്റി.ഡി.സി. യുടെ പ്രവര്‍ത്തനത്തെ സമൂലമായി പരിഷ്ക്കരിക്കരിക്കും. ഇതിനായി പ്രൊഫഷണല്‍ ബോര്‍ഡും മാനേജ്മെന്‍റും ഏര്‍പ്പെടുത്തും.

ടൂറിസം വകുപ്പിന്റേയും അനുബന്ധ സ്ഥാപനങ്ങളുടെയും ചുമതലകളും ഉത്തരവാദിത്തങ്ങളും കാലോചിതമായി പരിഷ്കരിക്കും.

എല്ലാ ജീവനക്കാര്‍ക്കും നിശ്ചിത ഇടവേളയില്‍ ആവശ്യമായ പരിശീലനം നല്‍കും.

പ്രവര്‍ത്തന വേഗതയും, കാര്യക്ഷമതയും കൈവരിക്കുന്നതിന് വേണ്ടി ടൂറിസം വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും, ഇ-ഫൈലിങും, ബയോമെട്രിക്ക് അറ്റന്‍ഡന്‍സ് സംവിധാനവും നടപ്പിലാക്കും.

പദ്ധതിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓരോ വിഷയവും കൃത്യമായി നടപ്പാക്കുന്നതിന് ഓരോ വിഷയത്തിനും സമയാധിഷ്ഠിതമായ വിശദമായ കര്‍മ്മ പദ്ധതി (ടൈം ബൗണ്ട് ആക്ഷന്‍ പ്രോഗ്രാം) നടപ്പാക്കും.

സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നത് ഉറപ്പാക്കുവാന്‍ ഓരോ സ്ഥാപനത്തിലും ത്രൈമാസ അവലോകനം നടത്തും.

കേരളത്തിന്റെ ടൂറിസം സാധ്യതകളെ ലോകത്താകെ പരിചയപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. അതിന്‍റെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മാസിക പ്രസിദ്ധീകരിക്കുന്നതാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളെ പരിചയപ്പെടുത്താന്‍ സഹായകമാകുന്ന ഒരു ത്രൈമാസിക ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രസദ്ധീകരിക്കുന്നതാണ്.

ഹരിതപെരുമാറ്റച്ചട്ടം പതിമൂന്നാം പഞ്ചവത്സരപദ്ധതി ലക്ഷ്യങ്ങള്‍


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text