Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

10 ലക്ഷ്യവും ദൗത്യവും

കേരളത്തിലേക്ക് വരുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുക. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 50ശതമാനമെങ്കിലും വര്‍ധനവ് ഉണ്ടാക്കുക. അവധി ദിനങ്ങളിലും മറ്റും സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുടുംബസമേതം യാത്ര പോകുന്ന തരത്തിലുള്ള ടൂറിസം താല്‍പര്യം മലയാളികള്‍ക്കിടയില്‍ വര്‍ധിപ്പിക്കുക.

ഉത്തരവാദിത്ത ടൂറിസവും, പുതിയ ടൂറിസം നയവും വഴി കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരമുള്ള വികസന പദ്ധതികള്‍ നടപ്പാക്കുക.

ജനകീയ പങ്കാളിത്തത്തോടെ വിനോദസഞ്ചാര വ്യവസായത്തെ പ്രാദേശിക സമ്പദ്ഘടനയുടെ നട്ടെല്ലാക്കുക. ടൂറിസം മേഖലയില്‍ മുതല്‍മുടക്കുന്നതിന് പ്രവാസികളടക്കമുള്ള സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുക.

പരിസ്ഥിതി സൗഹൃദവും മാലിന്യമുക്തവുമായ ഉത്തരവാദിത്തടൂറിസം എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നടപ്പാക്കുക

ഉത്തരവാദിത്ത ടൂറിസം സുസ്ഥിര ടൂറിസം വികസനത്തിന് കര്‍മ്മപരിപാടി


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text