Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

9 ഉത്തരവാദിത്ത ടൂറിസം

ഉത്തരവാദിത്ത ടൂറിസം (Responsible Tourism) എന്നത് കേരളത്തിന്റെ ഔദ്യോഗിക ടൂറിസം നയമാണ്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങള്‍ക്കു നന്നായി ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, സഞ്ചാരികള്‍ക്ക് എത്താനും, താമസിക്കാനും,ആസ്വദിക്കാനും കഴിയുന്ന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഉത്തരവാദിത്ത ടൂറിസമെന്നതിന്റെ ലളിതമായ വ്യാഖ്യാനം . ടൂറിസം വരുമാനത്തിന്റെ നല്ലൊരു പങ്ക് പ്രദേശവാസികള്‍ക്കു ലഭ്യമാക്കുക, പ്രദേശത്തിന്റെ കലാ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക,പ്രാദേശിക സമൂഹത്തിന്റെ ജീവിതരീതികള്‍ക്കു മേല്‍ ആഘാതമേല്‍പ്പിക്കാതെ ടൂറിസം വ്യവസായം മുന്നോട്ടുകൊണ്ടുപോകുക,പരിസ്ഥിതി ആഘാതങ്ങള്‍ പരമാവധി ലഘൂകരിക്കുക എന്നിവയാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ഘടകങ്ങള്‍.

ഏറ്റവും പ്രയോജനപ്രദമായ മാര്‍ഗ്ഗമെന്ന നിലയില്‍ ഉത്തരവാദിത്ത ടൂറിസം ലോകവ്യാപകമായി അംഗീകരിക്കപ്പെടുന്നതാണ്.ഇന്ത്യയില്‍ ഈ ആശയത്തിന്റെ പ്രസക്തി മനസ്സിലാക്കി അത് പ്രാവര്‍ത്തികമാക്കിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം.ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയ ഇന്ത്യയിലെ പ്രഥമ ടൂറിസം കേന്ദ്രമാണ് കോട്ടയം ജില്ലയിലെ കുമരകം. നിലവിലുളള വിജയ മാതൃകകള്‍ അനുസരിച്ച് ഉത്തരവാദിത്തടൂറിസം കേന്ദ്രം രൂപപ്പെടുത്തുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. തദ്ദേശീയര്‍ക്കും ടൂറിസം സംരഭകര്‍ക്കും ഇടയിലെ പ്രധാനകണ്ണിയായി തദ്ദേശസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണം. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ സര്‍ക്കാരിന്റെ നിലവിലുള്ള ദാരിദ്ര്യ നിര്‍മാര്‍ജ്ജന-ലഘൂകരണ പരിപാടികളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ടൂറിസം പദ്ധതികളുടെ ഗുണം തദ്ദേശീയരായ പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ നേതൃപരമായ പങ്കും ദിശാബോധവും നല്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണം.

ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഒരു മേഖല മാറുമ്പോള്‍, അവിടുത്തെ പ്രാഥമികസൗകര്യങ്ങളും പൊതുവികാസവും സംഭവിക്കുന്നു. ഇതിനായി ടൂറിസം സംരംഭകരും പ്രാദേശിക ജനതയും ഒത്തുചേരുന്ന വേദികള്‍ രൂപപ്പെടണമെന്നാണ് ഈ രംഗത്ത് വിജയംവരിച്ച പദ്ധതികളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു ടൂറിസം പദ്ധതിയുടെ വികസനം പുറത്തുനിന്ന് കാണാനെത്തുന്നവര്‍ക്ക് വേണ്ടി മാത്രമല്ല, പ്രദേശത്തിന്റെ പൊതു ആവശ്യമാണെന്ന ബോധം പ്രദേശവാസികളില്‍ സൃഷ്ടിക്കാന്‍ കഴിയണം. പ്രദേശത്തെ സാധാരണ കര്‍ഷകര്‍, കൈത്തൊഴിലുകാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കലാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആ നാട്ടിലെ ടൂറിസം കേന്ദ്രത്തില്‍ നിന്ന് ചെറിയ തോതിലെങ്കിലും നിശ്ചിതവരുമാനമോ അധിക വരുമാനമോ ലഭിക്കുന്ന നില വരണം. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളും പ്രധാനമാണ്. ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജന്‍ഡറുകള്‍ തുടങ്ങിയവരെ മുഖ്യധാരയിലെത്തിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസത്തിലൂടെ കഴിയും.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ലക്ഷ്യവും ദൗത്യവും


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text