Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

11 സുസ്ഥിര ടൂറിസം വികസനത്തിന് കര്‍മ്മപരിപാടി

സുസ്ഥിര വികസനം കൈവരിക്കുന്നതില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ പങ്ക് കണക്കിലെടുത്ത് സംസ്ഥാനത്താകമാനം ഇത് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളും. ഇതിനാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ചത്

കേരളത്തിലെ എല്ലാ ടൂറിസംകേന്ദ്രങ്ങളുടേയും ക്യാരിയിങ് കപ്പാസിറ്റി പഠനം അടിയന്തിരമായി നടത്തും. ജലടൂറിസം മേഖലയില്‍ ക്യാരിയിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ ഹൗസ് ബോട്ടുകളെ അനുവദിക്കു. തീരദേശ പരിപാലന നിയമങ്ങളും ഭൂവിനിയോഗനിയമങ്ങളും എത്രമാത്രം പാലിക്കപ്പെട്ടിട്ടുണ്ടെന്ന് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളുടെ പട്ടിക രൂപപ്പെടുത്തി പ്രസിദ്ധീകരിക്കും.

ഉത്തരവാദിത്ത ടൂറിസത്തിന്റെ വിവിധ ഘടകങ്ങളുടെ ഏകോപനം ഫലപ്രദമാക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ മുന്‍കൈ സാധ്യമാക്കും. ടൂറിസം വികസനത്തിനായുള്ള പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളുടെ ഭാഗമായി ആവിഷ്കരിക്കും. മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ പ്രവര്‍ത്തനം മനസിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പഠനയാത്രകളും,കേന്ദ്രീകൃത പരിശീലനവും സംഘടിപ്പിക്കും.

ടൂറിസം കേന്ദ്രങ്ങള്‍ പ്രത്യേക ശുചിത്വപ്ലാന്‍ തയ്യാറാക്കണം. ഉറവിട മാലിന്യസംസ്കരണം നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തും.പ്ലാസ്റ്റിക്കുകളും ജൈവമാലിന്യങ്ങളും സംസ്കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കി നടപ്പാക്കുന്നവര്‍ക്ക് മാത്രമേ അംഗീകാരംലഭിക്കുകയുള്ളു. ഹൗസ് ബോട്ടുകള്‍ മാലിന്യം സംസ്കരിക്കാന്‍ പൊതുസംവിധാനം സ്ഥാപിക്കണം.ഇതുലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും.

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് ഹരിതചട്ടം നിര്‍ബന്ധമാക്കും. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കണം.

ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉത്തരവാദിത്ത ടൂറിസം വിപുലപ്പെടുത്തുന്നതിനായി ടൂറിസം ഡയറക്ടറുടെ നേതൃത്വത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കും. മിഷന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനം നിര്‍ബന്ധമാക്കും. കിറ്റ്സിലെ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം വഴി പരിശീലന പരിപാടികള്‍, ഗവേഷണം, പഠനം, പ്രസിദ്ധീകരണം എന്നിവയും നടപ്പാക്കും.

ഉത്തരവാദിത്ത ടൂറിസത്തിന്റെ അന്ത:സത്ത ചോര്‍ന്ന് പോകാതെ നിലനിര്‍ത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും ടൂറിസം സംരംഭങ്ങളെ വേര്‍തിരിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും.

ടൂറിസം കേന്ദ്രങ്ങള്‍ കുറ്റമറ്റ രീതിയില്‍ പരിപാലിച്ച് നിലനിര്‍ത്തുന്നതിന് അടിസ്ഥാന വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക കര്‍മ്മ പദ്ധതി ഡെസ്റ്റിനേഷന്‍ മാനേജര്‍മാരുടെ നേതൃത്വത്തില്‍ നടപ്പാക്കും. ഡെസ്റ്റിനേഷനുകളുടെ പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് തരംതിരിച്ച് ഗ്രേഡ് സമ്പ്രദായം നടപ്പിലാക്കും. സാമൂഹിക പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.

ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം, ടൂറിസം കേന്ദ്രങ്ങളുടെ പൊതു പെരുമാറ്റ മര്യാദകള്‍, മികച്ച ആശയ വിനിമയം എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിശീലന പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്കും,അദ്ധ്യാപകര്‍ക്കും, പൊതു സമൂഹത്തിനും നല്കും. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്നോളജി, ഐടി@സ്കൂള്‍, കിറ്റ്സ് എന്നിവയുടെ സംയുക്ത ആഭിമൂഖ്യത്തില്‍ ഈ പദ്ധതി നടപ്പിലാക്കും.

ലക്ഷ്യവും ദൗത്യവും പുതിയ ടൂറിസം ഉല്‍പന്നങ്ങള്‍


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text