Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

15 കേരള ടൂറിസം സംരംഭകത്വഫണ്ട്

ടൂറിസം രംഗത്ത് നൂതന ആശയങ്ങള്‍ നടപ്പാക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമായി കേരള ടൂറിസം സംരംഭകത്വഫണ്ടിന് രൂപം നല്കും. പുത്തന്‍തലമുറ സംരംഭകരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുക വഴി പ്രത്യക്ഷമായും പരോക്ഷമായും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഏതെങ്കിലും നൂതന സേവനമോ പദ്ധതിയോ നടപ്പാക്കാനുള്ള ഉപദേശവും നിര്‍ദേശങ്ങളും മാനേജ്മെന്‍റ് വൈദഗ്ധ്യവും ഒപ്പം മൂലധനവും കണ്ടെത്തി നല്‍കുന്ന പദ്ധതിയാണിത്. ഇതിനായി സര്‍ക്കാരിന്റെ മുന്‍കൈയില്‍ വെഞ്ച്വര്‍ ഫണ്ട് രൂപീകരിക്കും.

(1) കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്ന ഭാരതീയ ചെറുകിട വികസന ബാങ്ക് (സിഡ്ബി), വിദേശത്തും സ്വദേശത്തുമുളള ഏഞ്ചല്‍ ഫണ്ടുകള്‍,സ്വകാര്യ ഫണ്ടുകള്‍, സംസ്ഥാന ധനകാര്യ ഏജന്‍സികള്‍ മുതലായവയില്‍ നിന്നും വിഭവസമാഹരണം നടത്തി വെഞ്ച്വര്‍ ഫണ്ടിനുള്ള കോര്‍പ്പസ് ഫണ്ട് കണ്ടെത്തും. ടൂറിസം പദ്ധതികളില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതവും വെഞ്ച്വര്‍ ഫണ്ടിലേക്ക് മുതല്‍ക്കൂട്ടും.

(2)പുത്തന്‍ സംരംഭകര്‍ക്കും നിലവിലുള്ള ചെറുകിട ഇടത്തരം സംരംഭകര്‍ക്കും വെഞ്ച്വര്‍ഫണ്ട് ലഭ്യമാക്കും.

(3) മാനേജ്മെന്‍റ് വിദഗ്ധരുടെ സമിതി സൂക്ഷ്മമായും നിഷ്പക്ഷമായും ഓരോ പദ്ധതിയുടെയും വിജയസാധ്യത വിലയിരുത്തിയശേഷമാകും ഫണ്ട് അനുവദിക്കുക.

(4) ടൂറിസംരംഗത്തിന് ഉപകാരപ്പെടുത്താന്‍ കഴിയുന്ന ആശയങ്ങളുമായി എത്തുന്നവര്‍ക്ക് ഇതിന് അപേക്ഷിക്കാം.സാങ്കേതികസര്‍വ്വകലാശാലകളില്‍ നിന്നും ടൂറിസം വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് സ്വയം സംരംഭകരാകാന്‍ അവസരം ഒരുങ്ങും.

വിഭവസമാഹരണം തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text