Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

16 തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം

1997-ല്‍ നടപ്പാക്കിയ ജനകീയാസൂത്രണം തദ്ദേശ പങ്കാളിത്തത്തോടു കൂടിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിക്ക് അടിത്തറ പാകി.എന്നാല്‍ നാളിത് വരെ ടൂറിസം ബന്ധിത പദ്ധതികള്‍ പ്രാദേശിക വികസനത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാര്യമായി ഏറ്റെടുത്തിട്ടില്ല. 2008-ല്‍ കേരളത്തില്‍ നാല് കേന്ദ്രങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയപ്പോഴാണ് ഇതില്‍ ചെറിയ മാറ്റമുണ്ടായത്. ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മര്‍മ്മപ്രധാനമായ പങ്കാളിത്തം വഹിക്കാനാകും.

(1) തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വികസന പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ടൂറിസം സാദ്ധ്യതകള്‍ കൂടി കണക്കിലെടുത്ത് സംയോജിത ടൂറിസം വികസന പരിപാടികള്‍ ആവിഷ്കരിക്കും.

(2) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, ടൂറിസം സംരംഭകരുമായി ചേര്‍ന്ന് സാമൂഹ്യ സംരംഭകത്വ വികസനപരിപാടി നടപ്പിലാക്കും.

(3) സ്വയം തൊഴില്‍, കൂട്ടുസംരംഭം, കുടുംബസംരംഭങ്ങള്‍ തുടങ്ങിയവ വഴി പ്രാദേശിക തലത്തില്‍ ടൂറിസം ബിസിനസ്സ് ശക്തിപ്പെടുത്തുകയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുതിയ നികുതി ഇതര വരുമാന സ്രോതസ് തുറക്കുകയും ചെയ്യും.

(4) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ പ്രസ്ഥാനങ്ങളും ചേര്‍ന്ന് പ്രാദേശിക തലത്തില്‍ ടൂറിസം സംയുക്ത സംരംഭങ്ങളും അടിസ്ഥാന സൗകര്യ വികസനവും പ്രോത്സാഹിപ്പിക്കും.

(5) തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ ടൂറിസം വിഭവ ഭൂപടം തയ്യാറാക്കി പ്രാദേശിക ടൂറിസം വികസന പദ്ധതികള്‍ ആവിഷ്കരിക്കും.

(6) ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യ രഹിതവും, ആരോഗ്യദായകവുമായി നിലനിര്‍ത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം ബിസിനസ്സ് സന്നദ്ധ സംഘടനകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ പങ്കാളിത്തത്തോടെ ആയിരിക്കും പദ്ധതി നടപ്പാക്കുന്നത്.

(7) വഴിവാണിഭക്കാര്‍, റെസേറ്റോറന്‍റുകള്‍ എന്നിവ വഴി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ കാര്യാലയവുമായി സഹകരിച്ച് പരിശീലന പരിപാടികളും, മോണിറ്ററിംഗ് സംവിധാനവും നടപ്പാക്കും. ടൂറിസം കേന്ദ്രങ്ങളിലും,വഴിയോരങ്ങളിലുമുള്ള റെസ്റ്റോറന്‍റുകളില്‍ സുരക്ഷിതവും, ആസ്വാദ്യകരവുമായ ഭക്ഷണത്തിന്‍റെ ലഭ്യത പ്രോത്സാഹിപ്പിക്കാന്‍ റെസ്റ്റോറന്‍റുകളില്‍ ഗ്രേഡിംഗ് സംവിധാനം നടപ്പിലാക്കും.

(8) ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസം വകുപ്പും ഡിടിപിസിയും പഴയ കാല ചായക്കടകളുടെ മാതൃകയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് റസ്റ്റോറന്‍റ് / സ്നാക്സ് ബാര്‍ തുടങ്ങും. തദ്ദേശീയര്‍ക്ക് തൊഴിലവസരം നല്‍കി കുടുംബശ്രീ പോലുള്ള ഏജന്‍സികളെ ഇതിന്റെ നടത്തിപ്പ് ഏല്‍പ്പിക്കും.

(9) ടൂറിസം വികസന സാധ്യതയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ടൂറിസം ടാസ്ക് ഫോഴ്സ് രൂപീകരിക്കും.

കേരള ടൂറിസം സംരംഭകത്വഫണ്ട് കേരള ടൂറിസം ബ്രാന്‍ഡ്


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text