Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

19 സുരക്ഷയും കേരള ടൂറിസം റെഗുലേറ്ററി അതോറിറ്റിയും

(1) ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണരഹിതവമാക്കുന്നതിനായി കേരള ടൂറിസം റെഗുലേറ്ററി അതോറിറ്റി എന്ന പുത്തന്‍ ആശയം നടപ്പാക്കും. ഈ മേഖലയിലെ എല്ലാ വിഭാഗങ്ങളേയും നിരീക്ഷിക്കാനുള്ള പരമോന്നത സംവിധാനമായി ഇത് പ്രവര്‍ത്തിക്കും.വ്യത്യസ്ത ടൂറിസം മേഖലകളില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശമായി നടപ്പാക്കാനുള്ള അധികാരം ഇതിനുണ്ടാകും.വിനോദസഞ്ചാരികള്‍ക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ക്ക് ഉടനടിപരിഹാരം എത്തിക്കാനും സുസ്ഥിരവും കാര്യക്ഷമവുമായ ടൂറിസം വികസനം സാധ്യമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

(2) ടൂറിസം മേഖലയില്‍ മനുഷ്യക്കടത്ത്, ബാലപീഡനം, മയക്ക് മരുന്ന് ഉപയോഗം തുടങ്ങിയവ കാര്യക്ഷമമായി നേരിടുന്നതിന് ആഭ്യന്തരം, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് ഓരോ ടൂറിസംകേന്ദ്രങ്ങളിലും പ്രത്യേക കര്‍മ്മ സേന രൂപീകരിക്കും.

(3) വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരെ ഇടപെടാന്‍ റെഗുലേറ്ററി അതോറിറ്റിക്ക് പൂര്‍ണ അധികാരമുണ്ടാകും.

(4) അപകട സാദ്ധ്യതയുള്ള ടൂറിസം കേന്ദ്രങ്ങള്‍ പ്രത്യേകം കണ്ടെത്തി പരിശീലനവും, ജീവന്‍ രക്ഷാ ഉപകരണങ്ങളും നല്കി ആവശ്യമുള്ള ലൈഫ് ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കും. ജീവന്‍ രക്ഷാ സേവകര്‍ക്കായി ഒരു പ്രത്യേക ക്ഷേമ സൊസൈറ്റി രൂപീകരിക്കും. നോ സെല്‍ഫി സോണ്‍, അപകടമേഖല എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.

(5) പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ മുഖേന സുരക്ഷാപാലകരെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

(6) ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ടൂറിസം പോലീസിന്റെ സേവനം ലഭ്യമാക്കും.

(7) അത്യാഹിതങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുന്നതിനും സത്വരമായ ആശ്വാസ നടപടികള്‍ കൈകൊള്ളുന്നതിന് വേണ്ടി അത്യാഹിത സെല്ലുകള്‍ രൂപീകരിക്കും.

മാനവശേഷി വികസനവും ടൂറിസം സാക്ഷരതയും ഹരിതപെരുമാറ്റച്ചട്ടം


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 1

there are many fraudulent travel agents across india are operating and many of innocent tourists loose their money as well as their vacation. also in b2b business many suppliers (agents) from kerala also loosing money because of non payment from the agent and if we go to the police station they say it is civil matter. hardly people goes behind law and hence request you to regulate these also

sam sreedharan
seasonal trip
kadavanthra,
kochi
Mob : 9961922333

sam sreedharan
19-12-2017 5:13 pm