Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

20 ഹരിതപെരുമാറ്റച്ചട്ടം

മലിനീകരണവും കാലാവസ്ഥ വ്യതിയാനവും ചെറുക്കാന്‍ ടൂറിസം കേന്ദ്രങ്ങളില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.

1. ടൂറിസം വകുപ്പും പൊതുമേഖലാ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹരിതപെരുമാറ്റച്ചട്ടത്തിന് വിധേയമാക്കി നടപ്പാക്കും.

2. ടൂറിസം കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഘട്ടം ഘട്ടമായി ഉന്മൂലനം ചെയ്ത് മൂന്ന് വര്‍ഷത്തിനകം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക്ക് വിമുക്തമാക്കും.

3. ടൂറിസം വകുപ്പിലും അനുബന്ധസ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാരമ്പര്യേതര ഊര്‍ജ്ജ വിനിയോഗം, ശാസ്ത്രീയമായ മാലിന്യ സംസ്കരണം, മഴവെള്ള സംഭരണം, മരങ്ങള്‍ വെച്ച് പിടിപ്പിക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കും.

4. മാലിന്യനിര്‍മാര്‍ജ്ജനതിന് ഓരോ ടൂറിസം പദ്ധതിയിക്കും മാര്‍ഗനിര്‍ദേശം നല്‍കും. അവ പാലിക്കുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും.

സുരക്ഷയും കേരള ടൂറിസം റെഗുലേറ്ററി അതോറിറ്റിയും ടൂറിസം വകുപ്പില്‍ കാലോചിത പരിഷ്കാരം


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text