Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

2 ടൂറിസ്റ്റുകളുടെ സവിശേഷത

ടൂറിസം നയം ആവിഷ്കരിക്കുമ്പോള്‍ ഇവിടെ എത്തിച്ചേരുന്ന വിനോദസഞ്ചാരികളുടെ പ്രത്യേകത എന്തെന്ന് മനസ്സിലാക്കുകയും അതിനെ ഉള്‍ക്കൊണ്ടുകൊണ്ടും നമ്മുടെ സാംസ്കാരികമായ സവിശേഷതകളെ സംരക്ഷിച്ചുകൊണ്ടും ഉള്ള ഒരു കാഴ്ചപ്പാട് ആവിഷ്കരിക്കാന്‍ കഴിയണം. കേരളത്തില്‍ മൂന്നു തരത്തിലുള്ള വിനോദസഞ്ചാരികളാണ് പൊതുവെ എത്തിച്ചേരുന്നത്.

1. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍.

2. സംസ്ഥാനത്തിനു പുറത്തുള്ള വിനോദസഞ്ചാരികള്‍

3. സംസ്ഥാനത്തിനകത്തുതന്നെ സഞ്ചാരം നടത്തുന്നവര്‍

ഈ മൂന്ന് വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങളും സവിശേഷകളും എന്തെന്നും മനസ്സിലാക്കിക്കൊണ്ട് നയം ആവിഷ്കരിക്കാനാവണം.മറ്റു രാജ്യങ്ങളിലെ വിനോദസഞ്ചാരികളുടെ പ്രത്യേകതകള്‍ അനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കാനാകണം. താമസം മുതല്‍ ജീവിതത്തിന്റെ ആവശ്യങ്ങളും നമ്മില്‍ നിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇടപെടാനാവണം. അതിനനുസൃതമായി പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴാണ് ഇത്തരം സഞ്ചാരികളെ നമുക്ക് ആകര്‍ഷിക്കാനാകുക. വര്‍ഷങ്ങളായി കേരളത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന യൂറോപ്പില്‍ നിന്നാണെങ്കിലും അടുത്തകാലത്തായി മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നും വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് കൂടുതലായി വരുന്നുണ്ട്.

രാജ്യത്തിനകത്തുവരുന്ന സഞ്ചാരികള്‍ പ്രധാനമായും തീര്‍ത്ഥാടന സ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് വരുന്നവരാണ്. അതിന് അനുയോജ്യമായ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഇത്തരക്കാരെ ആകര്‍ഷിക്കുന്നതിന് പ്രധാനമായും വേണ്ടത്. മറ്റു രാജ്യങ്ങളിലെ സഞ്ചാരികളുടെ താല്‍പ്പര്യങ്ങളില്‍ നിന്ന് വിഭിന്നമാണ് ഇവരുടെ താല്‍പ്പര്യങ്ങള്‍ എന്ന് മനസ്സിലാക്കണം. ആഭ്യന്തര ടൂറിസ്റ്റുകളില്‍ നമ്മുടെ തൊട്ടയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും.

അവധിക്കാലങ്ങളായാല്‍ കുടുംബസമേതം കേരളത്തിനകത്ത് യാത്ര ചെയ്യുക എന്ന ഒരു സ്വഭാവം മലയാളികളില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. കുട്ടികളേയും കൂട്ടി വാട്ടര്‍ തീം പാര്‍ക്ക് പോലുള്ളവ സന്ദര്‍ശിക്കുന്ന ഒറ്റ ദിവസം നീണ്ടുനില്‍ക്കുന്ന യാത്രകള്‍ക്ക് ഇത്തരക്കാര്‍ പ്രാധാന്യം നല്‍കുന്നതായി കാണാം. ചെറിയ ചെലവിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

ഈ മൂന്ന് വിഭാഗങ്ങളേയും മനസ്സിലാക്കിക്കൊണ്ട് വിനോദസഞ്ചാര മേഖലയിലെ സൗകര്യങ്ങള്‍ ഒരുക്കാനാണ് നാം ശ്രമിക്കേണ്ടത്.ഓരോ നാടിന്റേയും സ്ഥാനങ്ങളുടേയും അടിസ്ഥാനത്തില്‍ ഇത് ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതിന് കഴിയുക എന്നതും പ്രധാനമാണ്.

ആമുഖം കേരള ടൂറിസം -വസ്തുതകള്‍


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text