Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

4 ടൂറിസ്റ്റുകളുടെ പ്രത്യേകത

വിദേശ ടൂറിസ്റ്റുകളില്‍ 92 ശതമാനവും എറണാകുളം, തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ തുടങ്ങിയ ജില്ലകളാണ് സന്ദര്‍ശിക്കുന്നത്.മലബാര്‍ മേഖലയിലേക്കുള്ള സന്ദര്‍ശനം കുറഞ്ഞുവരുന്നു എന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.

കേരളത്തില്‍ പുതുതായി ഉയര്‍ന്നുവന്നിട്ടുള്ള ഒരു നല്ല പ്രവണത ആരോഗ്യ ചികിത്സയ്ക്കുവേണ്ടി വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു എന്നതാണ്. ആയൂര്‍വ്വേദ ചികിത്സയ്ക്ക് എത്തുന്നവരില്‍ 90 ശതമാനവും അമേരിയില്‍ നിന്നും യൂറോപ്പില്‍ നിന്നുമാണ്. ആധുനിക ചികിത്സയ്ക്കെത്തുന്നതില്‍ 26 ശതമാനം പേര്‍ പശ്ചിമേഷ്യയില്‍ നിന്നും 11 ശതമാനം മാലിദ്വീപില്‍ നിന്നുമാണ്.ആയുര്‍വ്വേദ ചികിത്സയ്ക്ക് പാശ്ചാത്യ ടൂറിസ്റ്റുകളാണ് കൂടുതലായി വരുന്നത്. മാലിദ്വീപ്, ആഫ്രിക്ക, യു.എ.ഇ., പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മികച്ച ആധുനിക അലോപ്പതി ചികിത്സ തേടിയും നിരവധിയാളുകള്‍ കേരളത്തില്‍ വരുന്നുണ്ട്. ആരോഗ്യ ടൂറിസം രംഗത്തെ മെച്ചപ്പെടുത്തേണ്ടത് ടൂറിസത്തിന്റെ വികസനത്തിന് പ്രധാനമാണെന്ന് ഇത് വ്യക്തമാക്കുന്നു.

കേരള ടൂറിസം -വസ്തുതകള്‍ കേരളത്തിന്റെ സാധ്യത


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text