Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

6 സമീപനത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍

ആധുനിക വിനോദസഞ്ചാരികള്‍ പാശ്ചാത്യ സുഖഭോഗങ്ങളേക്കാള്‍ ജീവിതഗന്ധിയായ ചുറ്റുപാടുകള്‍ തേടിയാണ് കേരളത്തിലേക്ക് എത്തുന്നത്. സഞ്ചാരികളെ ടൂറിസം കേന്ദ്രങ്ങളിലെ കാഴ്ചക്കാരായി മാത്രം മാറ്റാതെ അവിടുത്തെ ചുറ്റുപാടില്‍ ഭാഗഭാക്കാക്കുന്നതാണ് പുതിയകാലത്തെ ടൂറിസം പ്രവണത. അത്തരത്തില്‍ എക്സ്പീരിയെന്‍ഷ്യല്‍ ടൂറിസത്തിന് അവസരമൊരുക്കാന്‍ സംരംഭകരില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകണം. കേരളത്തിലെ ജീവിതം അനുഭവിച്ചറിയാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കാനാകണം.കേരള ഗ്രാമങ്ങളുടെ ഉള്ളറകളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഗ്രാമീണ ജീവിതത്തിന്റെ സ്പന്ദനവും നൈസര്‍ഗിതതയും കലയും ആചാരവും ഭക്ഷണവും എല്ലാം ടൂറിസ്റ്റുകള്‍ക്ക് താല്‍പ്പര്യമുള്ളതാണെന്ന് തിരിച്ചറിയാനാവണം. ഈ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് നമ്മുടെ ഗ്രാമീണ മേഖലയേയും ടൂറിസത്തിന്റെ ഭാഗമാക്കിയെടുക്കാനും കഴിയുന്നതാണ് എന്ന ധാരണയോടെ പ്രവര്‍ത്തിക്കണം.

നമ്മുടെ ടൂറിസം കേന്ദ്രങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്ക് താങ്ങാവുന്നതിലപ്പുറം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനാകണം. കയ്യേറ്റങ്ങളും, അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ടൂറിസം കേന്ദ്രങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയും, ഭംഗിയും നശിപ്പിക്കുന്നു. അതോടെ, ടൂറിസ്റ്റുകള്‍ തിരിഞ്ഞുനോക്കാത്ത പ്രദേശമായി അത്തരം സ്ഥലങ്ങള്‍ മാറുമെന്ന ബോധവത്കരണം കൂടി നടത്തേണ്ടതുണ്ട്. വന്‍കിട റിസോര്‍ട്ടുകള്‍ മാത്രമല്ല ടൂറിസത്തിന് വേണ്ടത്.

ആഭ്യന്തര-അന്തര്‍ദേശീയ ഗതാഗതമാര്‍ഗങ്ങളുടെ അപര്യാപ്തത ടൂറിസം വളര്‍ച്ചയില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.ജലഗതാഗത മാര്‍ഗ്ഗങ്ങളും, തീരദേശപാതയും ഉപയോഗപ്രദമായാല്‍ ഗതാഗതകുരുക്കില്‍ ടൂറിസ്റ്റുകള്‍ പെട്ടുപോകുന്നതിന് പരിഹാരമാകും.

കേരളത്തിന്റെ സാധ്യത ടൂറിസം മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text