Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

7 ടൂറിസം മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍

ടൂറിസം മേഖലയില്‍ രണ്ടുതരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് മുഖ്യമായും നടക്കുന്നത്. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ പൊതുവായ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ നടക്കുന്നു. ഹൗസ് ബോട്ടുകള്‍, ഹരിത-ഗ്രാമീണ പാര്‍പ്പിടകേന്ദ്രങ്ങള്‍, ആയൂര്‍വേദ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ആരോഗ്യ ടൂറിസം, ഫാം ടൂറിസം, സാഹസിക ടൂറിസം, കായല്‍ ടൂറിസം തുടങ്ങിയ ഒട്ടനവധി ടൂറിസം ഉത്പന്നങ്ങള്‍ക്ക് വിവിധ സംരംഭകര്‍ രൂപംനല്കിയിട്ടുണ്ട്. ഈ മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപത്തിനൊപ്പം സ്വകാര്യ സംരംഭകരെ കൂടുതല്‍ ആകര്‍ഷിക്കാനും പ്രവര്‍ത്തന സൗകര്യം ഒരുക്കാനും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും പറ്റാവുന്ന തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നതാണ്.

ചെറുകിട സംരംഭങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കണം. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ടൂറിസം വികസനത്തില്‍ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ആതിഥേയ മര്യാദ, ശുചിത്വം എന്നിവ ഉറപ്പാക്കുന്ന ചെറുകിട സംരംഭങ്ങള്‍ തദ്ദേശവാസികള്‍ക്കും പ്രയോജനം ചെയ്യും എന്ന് കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.

വിനോദസഞ്ചാരികളുടെ വരവ് കൂടുന്നതനുസരിച്ച് ഗുണമേന്മേയുള്ള താമസസൗകര്യങ്ങള്‍ വര്‍ധിക്കേണ്ടതുണ്ട്. എന്നാല്‍ ഹോട്ടല്‍ മുറികളുടെ എണ്ണം കൂട്ടുക മാത്രമല്ല വേണ്ടത്. മാറുന്ന അഭിരുചിക്ക് അനുസരിച്ച് പുത്തന്‍ ടൂറിസം ഉത്പന്നങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കും. റിസോര്‍ട്ടുകളുടെ ആവശ്യത്തേക്കാള്‍ ഹോംസ്റ്റേ സമ്പ്രദായം വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായിത്തീരുന്നു എന്ന് മനസ്സിലാക്കാനും അതനുസരിച്ചുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്നതാണ്.

വിനോദസഞ്ചാരികള്‍ക്ക് കൃഷി അടക്കമുള്ളതില്‍ പങ്ക് ചേരുന്നതിന് അവസരം കൂടി ലഭ്യമാക്കേണ്ടതുണ്ട്. വിദേശീയര്‍ മാത്രമല്ല തദ്ദേശ ടൂറിസ്റ്റുകളും ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. വാരാന്ത്യ സന്ദര്‍ശന ഇടമായി ഇത്തരം മേഖലകളെ വിപുലപ്പെടുത്താന്‍ കഴിയണം. ഒരു കാര്‍ഷിക സംസ്കാരം വികസിപ്പിക്കുന്നതിനും ഇതിലൂടെ നമുക്ക് കഴിയുന്നതാണ്.

വിദേശികള്‍ക്ക് കൂടി ആസ്വദിക്കാന്‍ കഴിയുംവിധം ഫലപ്രദമായി അവതരിപ്പിക്കാനുള്ള പുത്തന്‍ വേദികള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.ഭീമന്‍ കെട്ടുരുപ്പടികള്‍ ഉള്‍ക്കൊള്ളുന്ന കെട്ടുകാഴ്ചകള്‍ ഉള്ളതുമായ മറ്റ് ഉത്സവങ്ങളെയും ടൂറിസത്തിന്‍റെ ഭാഗമായി പരിചയപ്പെടുത്തുന്നത് വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കും. കഥകളി, കളരിപ്പയറ്റ്, വള്ളംകളി, പൂരം, ഓണാഘോഷം തുടങ്ങിയ കലാ സാംസ്കാരിക പ്രദര്‍ശനങ്ങളെ വിനോദസഞ്ചാരവുമായി കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കാനാവണം.

മലബാര്‍ മേഖയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല. മലബാറിന്റെ ടൂറിസം വികസനത്തിനായി പ്രത്യേക പാക്കേജ് കൊണ്ടുവന്നുകൊണ്ട് അത്തരം സാധ്യതകളെ വിപുലപ്പെടുത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്.

സമീപനത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text