Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

8 ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ടൂറിസം വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ആ രംഗത്ത് കടന്നുവരുന്ന അനാശാസ്യ പ്രവണതകളെ തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കാനും കഴിയേണ്ടതുണ്ട്. കേരളത്തിന്റെ ജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്ന പ്രശ്നം കായല്‍ ടൂറിസവുമായി ബന്ധപ്പെട്ട് സജീവമായി ഉയര്‍ന്നുവരുന്നുണ്ട്. ഹൗസ്ബോട്ടുകള്‍ ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള ബയോ ടോയ്ലറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ കഴിയണം.

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പാരമ്പര്യ ചികിത്സാ കേന്ദ്രങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിന് കഴിയേണ്ടതുണ്ട്. സുഖ ചികിത്സയുടെ പേരില്‍ നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയാനും കഴിയണം. ആരോഗ്യ ടൂറിസം രംഗത്ത് ശക്തമായ നിയന്ത്രണങ്ങള്‍ വരുത്തേണ്ടതുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടൂറിസം കേന്ദ്രങ്ങളില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയും,സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിരീക്ഷണം കര്‍ശനമാക്കിയും മുന്നോട്ട് പോയാല്‍ അത്തരം അപകടസാധ്യതകള്‍ ഇല്ലാതാക്കാനാകും.

ടൂറിസം മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്ത ടൂറിസം


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text