Global Pookkalam Competition 2021 Global Pookkalam Competition 2021

Ram Mohanlal

Location : UNITED ARAB EMIRATES

Category : Individual/home

pookkalam 2022 Abu Dhabi,UAE


ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

പ്രവാസ ജീവിതത്തിലെ മറ്റൊരു ഓണക്കാലം കൂടി കൊഴിഞ്ഞു വീണു. (2022).
മലയാളികൾ എവിടെ ആയിരുന്നാലും നാടിൻ്റെ സമ്പൽ സമൃദ്ധിയും സന്തോഷവും ആഘോഷങ്ങളും മറ്റും ഓണ ദിനങ്ങളിൽ ഒഴിവാക്കാൻ കഴിയുകയില്ലല്ലോ. ഇന്ന് നമ്മുടെ നാട്ടിൽ ഓണക്കാല ഓർമകൾ മാഞ്ഞു തുടങ്ങി എങ്കിലും പ്രവാസികൾക്ക് ഇടയിൽ ഗതകാല സ്മരണകൾ നിറഞ്ഞു നിൽക്കുന്നു. കാരണം ആഘോഷങ്ങള്‍ നഷ്ടപ്പെടുമ്പോഴാണ് അതിന്റെ വിലയറിയുക എന്നത് കൊണ്ട് തന്നെ...
അതിൻ്റെ ഭാഗമായി ഫ്ളാറ്റിൽ ഒരുക്കിയ ചെറിയ ഒരു പൂക്കളം ഇവിടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ...
കേരള ടൂറിസം ലോക പൂക്കളത്തിൽ നോണ്‍ റെസിഡന്റ് ഇന്തൃന്‍ അഥവാ NRI വിഭാഗത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രവാസത്തിലെ ജോലിത്തിരക്കും പുഷ്പങ്ങളുടെ ലഭൃത എന്നീ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ടും ഇവിടെ സമര്‍പ്പിച്ച പൂക്കളത്തിന് നിങ്ങളോരോരുത്തരുടേയും വിലയേറിയ അഭിപ്രായങ്ങളും ലൈക്കും ആകും ഈയുള്ളവനെ മത്സരപദത്തില്‍ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകരുക...
പ്രതീക്ഷകളോടെ പ്രവാസത്ത് നിന്നും....
റാം മോഹൻലാൽ.