വര്‍ഷങ്ങളായി, സംസ്ഥാനത്തെ ബിസിനസ്‌ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ നൂതനവും ആത്മാര്‍ഥവുമായ ശ്രമങ്ങളാണ്‌ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുളളത്‌. ബിസിനസ്‌ സംരംഭങ്ങള്‍ ആരംഭിക്കുന്നത്‌ സുഗമമാക്കുന്ന ഭരണ ഭേദഗതികളോടെ കേരളം ഇപ്പോള്‍ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയിരിക്കുകയാണ്‌.

ബിസിനസ്‌ സൗഹൃദ വ്യവസായ നയം

English Malayalam

സംസ്ഥാനത്ത്‌ ബിസിനസ്‌ ചെയ്യുന്നത്‌ സുഗമമാക്കാനും നിക്ഷേപകര്‍ക്ക്‌ അനുകൂലമായ സാഹചര്യം ഒരുക്കാനുമായി കേരള സര്‍ക്കാര്‍ ആരംഭിച്ച ഏകജാലക ഓണ്‍ലൈന്‍ ക്ലിയറന്‍സ്‌ സംവിധാനമാണ്‌ കെസ്വിഫ്‌റ്റ്‌ (KSWIFT). സംരംഭകര്‍ക്ക്‌ ആവശ്യമായ എല്ലാ ക്ലിയറന്‍സുകള്‍ക്കുമുളള അപേക്ഷ നല്‍കാനും ലൈസന്‍സുകള്‍ ലഭിക്കാനും വേണ്ടിയുളള സംക്ഷിപ്‌ത സംവിധാനമാണ്‌ കെസ്വിഫ്‌റ്റ്‌. ഡീമ്‌ഡ്‌ ക്ലിയറന്‍സുകള്‍ നല്‍കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. കേരളത്തെ സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ്‌ അടിസ്ഥാന ലക്ഷ്യം. ഇത്‌ ലോകോത്തര നിലവാരത്തിലുളള ശമ്പളം അടിസ്ഥാനമാക്കിയുളള ദീര്‍ഘകാല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാകും.

എന്താണ്‌ കെസ്വിഫ്‌റ്റ്‌ എന്നു പരിശോധിക്കാം.

ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവുമുളള നിക്ഷേപകരുടെ നിക്ഷേപ താത്‌പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ മറ്റൊരു ഏകജാലക സംവിധാനമാണ്‌ ഇന്‍വെസ്റ്റ്‌ കേരള പോര്‍ട്ടലല്‍ ‍. ഭൂ ബാങ്ക്‌ വിശദാംശങ്ങള്‍, ഇന്‍വെസ്‌റ്റര്‍ വിസാര്‍ഡ്‌, വിവിധ സേവനങ്ങള്‍, സ്‌കീമുകള്‍ എന്നിവയ്‌ക്കെല്ലാമുളള പൊതു സങ്കേതമാണ്‌ ഇന്‍വെസ്റ്റ്‌ കേരള പോര്‍ട്ടല്‍..

അപേക്ഷകള്‍ക്ക്‌ കാലതാമസം കൂടാതെ തീര്‍പ്പുണ്ടാക്കാനും സംരംഭക വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയില്‍ നിന്നും കൃത്യമായുളള പ്രതികരണങ്ങള്‍ ഉറപ്പാക്കാനും ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളുടെ പുരോഗതി പരിശോധിക്കാനുമായി ഒരു ഇന്‍വെസ്‌റ്റ്‌മെന്റ്‌ പ്രൊമോഷന്‍ & ഫെസിലിറ്റേഷന്‍ സെല്ലിന്‌ (IPFC) സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്‌. (G.O (Ms)No.100/2017/ID dtd 12.10.2017). കെഎസ്‌ഐഡിസി എംഡി ആണ്‌ സംസ്ഥാന സെല്ലിന്റെ എക്‌സ്‌ ഒഫിഷ്യോ സി.ഇ.ഓ. ഇതിനായുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത്‌ കെഎസ്‌ഐഡിസി തിരുവനന്തപുരം ഓഫീസിലാണ്‌. ഇന്‍വെസ്‌റ്റ്‌മെന്റ്‌ പ്രൊമോഷന്‍ & ഫെസിലിറ്റേഷന്‍ സെല്ലുകള്‍ ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്‌.

ബിസിനസ്‌ ആരംഭിക്കുന്നത്‌ എളുപ്പമാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ഏഴ്‌ നിയമങ്ങളില്‍ ഭേദഗതി വരുത്തി. അവ താഴെ കൊടുക്കുന്നു.:

ആക്ടുകളിലെ ഭേദഗതികള്‍:

 • കേരള പഞ്ചായത്ത്‌ രാജ്‌ ആക്ട്‌, 1994
 • കേരള ലിഫ്‌റ്റ്‌സ്‌ & എസ്‌കലേറ്റേഴ്‌സ്‌ ആക്ട്‌, 2013
 • കേരള മുനിസിപ്പാലിറ്റി ആക്ട്‌, 1994
 • കേരള ഭൂഗര്‍ഭ ജല (നിയന്ത്രണവും ക്രമപ്പെടുത്തലും) ആക്ട്‌, 2002
 • കേരള ചുമട്ടു തൊഴിലാളി ആക്ട്‌, 1978
 • കേരള കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും സംബന്ധിച്ച ആക്ട്‌, 1960
 • കേരള സംസ്ഥാന ഏകജാലക ക്ലിയറന്‍സ്‌ ബോര്‍ഡുകള്‍ & ഇന്‍ഡസ്‌ട്രിയല്‍ ടൗണ്‍ഷിപ്പ്‌ ഏരിയ ഡവലപ്‌മെന്റ്‌ ആക്ട്‌, 1999

ചട്ടങ്ങളിലുളള ഭേദഗതികള്‍:

 • കേരള പഞ്ചായത്ത്‌ രാജ്‌ ആക്ട്‌ (ആപത്‌കരവും കുറ്റകരവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ്‌ നല്‍കല്‍) ചട്ടങ്ങള്‍ 1996.
 • കേരള പഞ്ചായത്ത്‌ രാജ്‌ (പ്രൊഫഷന്‍ ടാക്‌സ്‌ )ചട്ടങ്ങള്‍, 1996
 • കേരള മുനിസിപ്പാലിറ്റി ( സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍) ചട്ടങ്ങള്‍, 1997
 • കേരള പഞ്ചായത്ത്‌ രാജ്‌ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, 2011
 • കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, 1999
 • കേരള ഫാക്ടറി ചട്ടങ്ങള്‍, 1957
 • കേരള അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി ചട്ടങ്ങള്‍ (തൊഴില്‍ നിയന്ത്രണവും സേവന വ്യവസ്ഥയും), 1983
 • കേരള കരാര്‍ തൊഴില്‍ (നിയന്ത്രണവും റദ്ദാക്കലും) ചട്ടങ്ങള്‍, 1974
 • കേരള കെട്ടിട, നിര്‍മ്മാണ തൊഴിലാളി (തൊഴില്‍ നിയന്ത്രണവും സേവന വ്യവസ്ഥയും) ചട്ടങ്ങള്‍, 1998
 • കേരള മോട്ടോര്‍ തൊഴിലാളി ചട്ടങ്ങള്‍, 1962

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കാസറഗോഡ്‌ ജില്ലാ വ്യവസായ കേന്ദ്രം