അരിയിട്ടപ്പാറ

പോത്തംകണ്ടത്തിനടുത്ത്‌ സ്ഥിതി ചെയ്യുന്ന അരിയിട്ടപ്പാറയ്‌ക്ക്‌ ഓരോ ഋതുവിലും ഒരോ നിറമാണ്‌. വര്‍ഷകാലത്ത്‌ പച്ചയില്‍ മുങ്ങിയും വസന്തകാലത്ത്‌ കാട്ടുപൂക്കള്‍ തുന്നിയ കുപ്പായമിട്ടും വേനലില്‍ വെട്ടുകല്ലിന്റെ കാവി പുതച്ചും അരിയിട്ടപ്പാറ മനോഹരിയാകുന്നു.