Stunning waterfall cascading through lush green tropical rainforest, showcasing natural beauty and tranquility

ഓരോ ഫ്രെയിമും ജീവസ്സുറ്റ ഒരു കഥ

കേരളത്തിലെ സിനിമാറ്റിക് ദൃശ്യങ്ങൾ കണ്ടെത്തൂ

കഥകൾക്ക് അനുയോജ്യമായ പശ്ചാത്തലം

കേരളം വെറുമൊരു യാത്രാ ലക്ഷ്യസ്ഥാനമല്ല- അതൊരു സ്വാഭാവിക ഫിലിം സെറ്റ് കൂടിയാണ്. മഞ്ഞു മൂടിയ മലനിരകളും പച്ചപ്പാർന്ന വനങ്ങളും മുതൽ വെയിൽ പരക്കുന്ന കടൽതീരങ്ങൾ, ശാന്തമായ കായലുകൾ, പൈതൃക വാസ്തുവിദ്യ, മഴയത്ത് ഈറനണിഞ്ഞ് നിൽക്കുന്ന ഗ്രാമങ്ങൾ എന്നിങ്ങനെ ഇവിടുത്തെ ഓരോ കാഴ്ചയും ചലച്ചിത്ര സമാനമായ ആഴവും വൈകാരികമായ ഭാവങ്ങളും ഉള്ളവയാണ്. പ്രകൃതിയിലെ വൈവിധ്യം, വർഷം മുഴുവൻ ചിത്രീകരണത്തിന് അനുയോജ്യമായ കാലാവസ്ഥ, സ്ക്രീനിലെ കഥപറച്ചിലിന് മിഴിവേകുന്ന തനിമയാർന്ന സാംസ്കാരിക ജീവിതം എന്നിവ കാരണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ കേരളത്തിലേക്ക് വീണ്ടും വീണ്ടും എത്തുന്നു.

നിങ്ങളുടെ കഥയ്ക്ക് കാലാതീതമായ ഗ്രാമീണ ഭംഗിയാണോ അതോ അത്യാധുനികമായ ഇടങ്ങളാണോ വേണ്ടത്? കേരളം നൽകുന്ന ലൊക്കേഷനുകൾ തികച്ചും മികച്ചതും മറക്കാനാവാത്ത ദൃശ്യാനുഭവം നൽകുന്നതുമാണ്.

എങ്കിൽ നിങ്ങളുടെ അടുത്ത സിനിമയ്ക്ക് ഇവിടെ തുടക്കമിട്ടാലോ?

കേരളത്തിൻ്റെ യഥാർത്ഥ സൗന്ദര്യം അടുത്തറിയൂ

കേരളത്തിലെ ഫിലിം ഡെസ്റ്റിനേഷനുകൾ

കേരളത്തിൽ ചിത്രീകരിച്ച ജനപ്രിയ സിനിമകൾ