വാഗമൺ


മനോഹരമായ പ്രകൃതിദൃശ്യങ്ങളും പ്രായോഗികമായ യാത്രാസൗകര്യങ്ങളും ഒത്തുചേരുന്ന മികച്ചൊരു സിനിമാ ചിത്രീകരണ കേന്ദ്രമാണ് വാഗമൺ. ഉരുളൻ കുന്നുകളിലെ പുൽമേടുകൾ, മൂടൽമഞ്ഞ് നിറഞ്ഞ താഴ്വരകൾ, പൈൻ വനങ്ങൾ, വിശാലമായ മലനിരകൾ എന്നിവയാൽ സമ്പന്നമായ ഈ പ്രദേശം നഗരത്തിരക്കുകളില്ലാത്ത തെളിഞ്ഞ ദൃശ്യങ്ങൾ കിട്ടാൻ പറ്റിയ ഇടമാണ്. വൈവിധ്യമാർന്ന ഭൂപ്രകൃതി ഉള്ളതുകൊണ്ട് തന്നെ പ്രണയരംഗങ്ങൾക്കും ഗൗരവമേറിയ രംഗങ്ങൾക്കും ഒരുപോലെ അനുയോജ്യമാണ്. ഇതിനായി ഏറെ സഞ്ചരിയ്ക്കുകയും വേണ്ട. ചെറിയ ദൂര പരിധിയിൽ തന്നെ ഈ വ്യത്യസ്ഥ ഭൂപ്രകൃതി ലഭിയ്ക്കും. 

വാഗമണ്ണിന്റെ പ്രധാന സവിശേഷത അവിടുത്തെ ശാന്തമായ അന്തരീക്ഷമാണ്. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടെ തിരക്ക് കുറവായതിനാൽ ചിത്രീകരണ സംഘങ്ങൾക്ക് ജനക്കൂട്ടത്തിന്റെ ഇടപെടലില്ലാതെ ലൊക്കേഷൻ നിയന്ത്രിക്കാൻ സാധിക്കും. സ്വാഭാവിക വെളിച്ചം, മാറിക്കൊണ്ടിരിക്കുന്ന മേഘങ്ങൾ, കാലാനുസൃതമായ മൂടൽമഞ്ഞ് എന്നിവ ദൃശ്യങ്ങൾക്ക് ആഴവും ഭംഗിയും നൽകുന്നു. അതിരാവിലെകളും കാലവർഷത്തിന് ശേഷമുള്ള സമയവും ലാൻഡ്സ്കേപ്പ് ഷോട്ടുകൾക്കും ഏരിയൽ ഷോട്ടുകൾക്കും ഏറ്റവും അനുയോജ്യമാണ്.

കേരളത്തിലെ പ്രധാന സിനിമാ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് വാഗമണ്ണിലേക്ക് മികച്ച റോഡ് സൗകര്യങ്ങളുണ്ട്. കൊച്ചിയിൽ നിന്നും കോട്ടയത്തു നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്താം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, മധുര വിമാനത്താവളം എന്നിവയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ. ഉപകരണങ്ങളും സാങ്കേതിക യൂണിറ്റുകളും കൊണ്ടുപോകുന്നതിന് അനുയോജ്യമായ റോഡ് ശൃംഖല ഇവിടെയുണ്ട്.

വാഗമണ്ണിലും പരിസരത്തും മികച്ച താമസസൗകര്യങ്ങൾ ലഭ്യമാണ്. റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ എന്നിവ സിനിമാ സംഘങ്ങൾക്ക് താമസിക്കാൻ സൗകര്യമൊരുക്കുന്നു. അടുത്തുള്ള നഗരങ്ങളിൽ നിന്ന് പ്രൊഡക്ഷനാവശ്യമായ മറ്റ് സേവനങ്ങളും തൊഴിലാളികളെയും ലഭ്യമാണ്. ദൃശ്യഭംഗി, യാത്രാസൗകര്യം, കുറഞ്ഞ തിരക്ക്, താമസസൗകര്യം എന്നിവ വാഗമണ്ണിനെ സിനിമകൾക്കും ടെലിവിഷൻ പരമ്പരകൾക്കും അനുയോജ്യമായ ഒരു ലൊക്കേഷനാക്കി മാറ്റുന്നു.

എത്തിച്ചേരാനുള്ള വഴി

റോഡ് മാര്‍ഗ്ഗം: വാഗമൺ ബസ് സ്റ്റാൻഡ്

വിമാന മാര്‍ഗ്ഗം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (ഏകദേശം 95 കി.മീ അകലെ).

റെയിൽ മാര്‍ഗ്ഗം: കോട്ടയം റെയിൽവേ സ്റ്റേഷൻ (ഏകദേശം 65 കി.മീ അകലെ).

ബന്ധപ്പെടുക

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC)
സിവിൽ സ്റ്റേഷൻ, കുയിലിമല,
പൈനാവ് പി.ഓ., ഇടുക്കി - 685603

+91 486 223 2248
info@dtpcidukki.com

ഈ ലൊക്കേഷനിൽ ചിത്രീകരിച്ച ജനപ്രിയ സിനിമകൾ

ഫോട്ടോകൾ

കേരളത്തിൻ്റെ യഥാർത്ഥ സൗന്ദര്യം അടുത്തറിയൂ

കേരളത്തിലെ ഫിലിം ഡെസ്റ്റിനേഷനുകൾ