വെള്ളായണി


കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ അതിർത്തിയിൽ, പ്രകൃതിയും സിനിമയും ഒന്നുചേരുന്ന ശാന്തമായ ശുദ്ധജല തടാകമാണ് വെള്ളായണി കായൽ. തെളിഞ്ഞ ആകാശവും ശാന്തമായ ജലാശയവും അതിരിടുന്ന ഈ പ്രദേശം പതിറ്റാണ്ടുകളായി ചലച്ചിത്രപ്രവർത്തകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഇത് ഈ മേഖലയിലെ ഏറ്റവും പ്രശസ്തമായ ഔട്ട്‌ഡോർ ചലച്ചിത്ര ചിത്രീകരണ കേന്ദ്രങ്ങളിൽ ഒന്നാണ്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'വന്ദേമാതരം' എന്ന വിഖ്യാത സംഗീത ആൽബത്തിനായി എ.ആർ. റഹ്മാൻ വെള്ളായണി കായലിന്റെ തീരങ്ങൾ തിരഞ്ഞെടുത്തതോടെയാണ് ഇത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. അതിനുമൊക്കെ മുൻപ്, 1950-കളിൽ തന്നെ ചലച്ചിത്ര പ്രവർത്തകർ ഈ സ്ഥലത്തിന്റെ ദൃശ്യഭംഗി തിരിച്ചറിഞ്ഞിരുന്നു. മെരിലാൻഡ്, ചിത്രാഞ്ജലി തുടങ്ങിയ പ്രമുഖ സ്റ്റുഡിയോകളുമായുള്ള സാമീപ്യം വെള്ളായണിയെ സിനിമകളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറ്റാൻ സഹായിച്ചു.

1980-കളിൽ, മലയാളത്തിലെ ക്ലാസിക് ചിത്രമായ 'കിരീട'ത്തിലെ സംഘട്ടന രംഗങ്ങൾ ഈ കായലിന് സമീപമുള്ള പാലത്തിൽ ചിത്രീകരിച്ചതോടെ വെള്ളായണി കൂടുതൽ ശ്രദ്ധേയമായത്. ഇന്ന് ഈ പാലം 'കിരീടം പാലം' എന്ന പേരിൽ അറിയപ്പെടുന്നു.

ഇന്ന്, വെള്ളായണി അതിന്റെ ശാന്തമായ ഭംഗി നിലനിർത്തുന്നതോടൊപ്പം തന്നെ നഗരത്തിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരിടവുമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, സെൻട്രൽ റെയിൽവേ സ്റ്റേഷൻ, ലോകപ്രശസ്തമായ കോവളം ബീച്ച് എന്നിവയിൽ നിന്ന് മിനിറ്റുകൾ മാത്രം ദൂരമേ ഇവിടേയ്ക്കുള്ളൂ. കഥകൾ സ്വാഭാവികമായി വിരിയുന്ന ഈ ഭൂമിക ഇന്നും സിനിമാ പ്രവർത്തകരെയും സഞ്ചാരികളെയും അല്പനേരം അവിടെ തങ്ങാൻ പ്രേരിപ്പിക്കുന്നു.

എത്തിച്ചേരാനുള്ള വഴി

റോഡ് മാര്‍ഗ്ഗം: തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏകദേശം 8 കി.മീ അകലെ).

വിമാന മാര്‍ഗ്ഗം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (ഏകദേശം 15 കി.മീ അകലെ).

റെയിൽ മാര്‍ഗ്ഗം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ (ഏകദേശം 10 കി.മീ അകലെ).

ബന്ധപ്പെടുക

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC) രാജ്ഭവന് എതിർവശം, വെള്ളയമ്പലം, തിരുവനന്തപുരം - 695003

+91 471 2315397
info@dtpcthiruvananthapuram.com

ഈ ലൊക്കേഷനിൽ ചിത്രീകരിച്ച ജനപ്രിയ സിനിമകൾ

ഫോട്ടോകൾ

കേരളത്തിൻ്റെ യഥാർത്ഥ സൗന്ദര്യം അടുത്തറിയൂ

കേരളത്തിലെ ഫിലിം ഡെസ്റ്റിനേഷനുകൾ