കൊല്ലങ്കോട്


ഭൂപ്രകൃതിയിലെ സവിശേഷതകൾ, സാംസ്കാരിക വൈവിധ്യം, ദൃശ്യഭംഗി എന്നിവയുടെ സംഗമം കൊണ്ട് കൊല്ലങ്കോട് ഒരു മികച്ച സിനിമാ ചിത്രീകരണ കേന്ദ്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പാലക്കാട് ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, കുന്നുകൾ, സമതലങ്ങൾ, നദികൾ, കനാലുകൾ, ഫലഭൂയിഷ്ഠമായ കൃഷിഭൂമികൾ എന്നിവയുടെ സ്വാഭാവികമായ ഒരു മിശ്രിതമാണ്. വളരെ ചെറിയ ചുറ്റളവിനുള്ളിൽ തന്നെ വൈവിധ്യമാർന്ന പശ്ചാത്തലങ്ങൾ ലഭ്യമാണ് എന്നത് സിനിമാ പ്രവർത്തകർക്ക് ചിത്രീകരണത്തിനുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതോടൊപ്പം ദൃശ്യസമൃദ്ധി കൂട്ടുകയും ചെയ്യുന്നു.

നഗരവൽക്കരണത്തിന്റെ തിരക്കുകൾ അധികം ബാധിക്കാത്ത ഒരിടമായതുകൊണ്ട് തന്നെ തടസ്സങ്ങളില്ലാത്ത 'ഫ്രെയിമുകൾ' ഇവിടെ സാധ്യമാണ്. വെട്ടുകല്ല് കുന്നുകൾ, വിശാലമായ നെൽവയലുകൾ, തെങ്ങിൻ തോപ്പുകൾ, ഗ്രാമീണ പാതകൾ, അകലെയുള്ള മലനിരകൾ എന്നിവ ദൃശ്യങ്ങൾക്ക് ആഴവും ഭംഗിയും നൽകുന്നു. ഓരോ കാലവർഷവും ഇവിടുത്തെ കാഴ്ചകളെ മാറ്റുന്നു-മഴക്കാലത്ത് പ്രദേശം പച്ചപ്പാർന്ന കാൻവാസായും, വേനൽക്കാലത്ത് ഗ്രാമീണവും  കഥാപരിസരങ്ങൾക്ക് അനുയോജ്യമായ മണ്ണിന്റെ നിറമുള്ള ഇടമായും മാറുന്നു.

കേരളത്തിന്റെയും തമിഴ്നാടിന്റെയും സാംസ്കാരിക സംഗമസ്ഥാനം കൂടിയാണ് കൊല്ലങ്കോട്. ഇവിടുത്തെ വാസ്തുവിദ്യ, ഭാഷ, ദൈനംദിന ജീവിതം, കൃഷിരീതികൾ എന്നിവയിൽ രണ്ട് സംസ്ഥാനങ്ങളുടെയും സ്വാധീനം കാണാം. ഈ സവിശേഷത മൂലം വിവിധ ഭാഷാ ചിത്രങ്ങൾക്ക് അനുയോജ്യമായ ലൊക്കേഷനായി കൊല്ലങ്കോട് മാറുന്നു.

യാത്രാസൗകര്യങ്ങൾ മികച്ചതാണ്. പാലക്കാട് നഗരവുമായി റോഡ് മാർഗ്ഗം കൊല്ലങ്കോട്  നന്നായി ബന്ധിക്കപ്പെട്ടിരിക്കുന്നു. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴി ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. പാലക്കാട് നഗരത്തിലും പരിസരത്തും സിനിമാ പ്രവർത്തകർക്കും അഭിനേതാക്കൾക്കും താമസിക്കാനാവശ്യമായ ഹോട്ടലുകളും റിസോർട്ടുകളും ലഭ്യമാണ്. ഇവയെല്ലാം ചേർന്ന് കൊല്ലങ്കോടിനെ സിനിമകൾക്കും ടെലിവിഷൻ പരമ്പരകൾക്കും അനുയോജ്യമായ പ്രായോഗികവും മനോഹരവുമായ ഒരു കേന്ദ്രമാക്കി മാറ്റുന്നു.

എത്തിച്ചേരാനുള്ള വഴി

റോഡ് മാര്‍ഗ്ഗം: പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് (ഏകദേശം 27 കി.മീ അകലെ).

വിമാന മാര്‍ഗ്ഗം: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം (ഏകദേശം 83 കി.മീ അകലെ) | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (ഏകദേശം 107 കി.മീ അകലെ).

റെയിൽ മാര്‍ഗ്ഗം: പാലക്കാട് റെയിൽവേ സ്റ്റേഷൻ (ഏകദേശം 32 കി.മീ അകലെ).

ബന്ധപ്പെടുക

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC)
വെസ്റ്റ് ഫോർട്ട് റോഡ്, പാലക്കാട് - 678001

+91 491 253 8996
info@dtpcpalakkad.com

ഈ ലൊക്കേഷനിൽ ചിത്രീകരിച്ച ജനപ്രിയ സിനിമകൾ

ഫോട്ടോകൾ

കേരളത്തിൻ്റെ യഥാർത്ഥ സൗന്ദര്യം അടുത്തറിയൂ

കേരളത്തിലെ ഫിലിം ഡെസ്റ്റിനേഷനുകൾ