ദഫ്മുട്ട്

കടല്‍ തീരത്ത് തുറന്ന ആകാശത്തിനു കീഴില്‍ ഒരുമിച്ച് ചേര്‍ന്ന് ഉറക്കെ പാടി ദഫ്മുട്ട് കളിക്കുന്ന കലാകാരന്മാര്‍. അറേബ്യന്‍ ശൈലിയിലുള്ള തപ്പാണ് ദഫ്. കേരളത്തില്‍ മലബാര്‍ മേഖലയില്‍ പ്രചാരത്തിലുള്ള താളത്തില്‍ ചുവടു വച്ചു പാടുന്ന കളിയാണ് ദഫ്മുട്ട്. പള്ളി പെരുന്നാളുകള്‍, ഉറൂസ്, കല്യാണാഘോഷങ്ങള്‍, പ്രത്യേക സാമൂഹികാഘോഷങ്ങള്‍ എന്നീ അവസരങ്ങളില്‍ ഇത് അരങ്ങേറും. പരസ്പരം മുഖം നോക്കി വട്ടത്തില്‍ ഇരുന്നോ, നിന്നോ ആണ് ദഫ്മുട്ടിന്റെ തുടക്കം. ദഫിന്റെ താളം തീവ്രമാകുന്നതിനനുസരിച്ചുള്ള ശരീര ചലനങ്ങളാണ് ഇതിന്റെ പ്രത്യേകത. ഇസ്ലാമിക ധീരന്മാരേയും, രക്തസാക്ഷികളേയും പ്രകീര്‍ത്തിക്കുന്ന പാട്ടുകള്‍ ഒരാള്‍ ചൊല്ലിക്കൊടുക്കും, മറ്റുള്ളവര്‍ അത് ഒരുമിച്ച് ഏറ്റു പാടും, ഒപ്പം ദഫില്‍ താളത്തില്‍ മുട്ടുകയും ചെയ്യും. ഇതിനിടയില്‍ ചിലപ്പോള്‍ ദഫ് മുകളിലേക്ക് എറിഞ്ഞ് താഴേക്കു വീഴുമ്പോള്‍ താളത്തില്‍ പിടിക്കുന്നത് ഈ കളിയുടെ തീവ്രതയേറിയ ഭാഗമാണ്. 

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍