തീര്‍ത്ഥാടന കേന്ദ്രങ്ങള്‍


കേരളത്തിലും പുറത്തും നിരവധി മുസ്ലീം ആരാധനാലയങ്ങള്‍ മാപ്പിള മുസ്ലീങ്ങളുടെ ആത്മീയ പാരമ്പര്യങ്ങളും വിശുദ്ധര്‍ക്കും രക്തസാക്ഷികള്‍ക്കും നല്‍കുന്ന ആദരവും മുന്‍നിര്‍ത്തി വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളായി വളര്‍ന്നിട്ടുണ്ട്‌. ഇവയൊക്കെ പ്രാര്‍ത്ഥനയ്‌ക്കുള്ള ഇടം എന്നതിലുപരി സാംസ്‌കാരിക തനിമ, അര്‍പ്പണബോധം, ചെറുത്തുനില്‍പ്പ്‌ എന്നിവയുടെ പ്രതീകം കൂടിയാണ്‌. കോളനിവിരുദ്ധ പോരാട്ടങ്ങള്‍ക്കു പിന്തുണ നല്‍കിയ മമ്പുറം തങ്ങളുടെ പള്ളി മുതല്‍ ചേരമാന്‍ മസ്‌ജിദും, മിഷ്‌കാല്‍ മസ്‌ജിദും വരെ ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ളവയാണ്‌. ഇവിടങ്ങളിലെ മതാഘോഷങ്ങള്‍ അകലെ നിന്നുവരെ വിശ്വാസികളെ ആകര്‍ഷിക്കുന്നു. കേരളത്തിനു പുറത്ത്‌ ഏര്‍വാഡിയിലും നാഗൂറിലുള്ള പള്ളികളും ആത്മീയാനുഗ്രഹം തേടുന്നവരുടെ അഭയകേന്ദ്രങ്ങളാണ്‌.

ഷെയ്‌ഖ്‌ ജിഫ്രി ദര്‍ഗ, കോഴിക്കോട്‌

18-ാം നൂറ്റാണ്ടില്‍ കോഴിക്കോട്ട്‌ വന്ന സൂഫി വിശുദ്ധനാണ്‌ ഷെയ്‌ഖ്‌ ജിഫ്രി. ഷെയ്‌ഖ്‌ ജിഫ്രിയുടെ ദര്‍ഗ, കോഴിക്കോട്ടെ ഏറ്റവും പഴയ പള്ളിയായ കുറ്റിച്ചിറ പള്ളി, പോര്‍ത്തുഗീസ്‌ കാഘട്ടത്തില്‍ പണിത മിഷ്‌കാല്‍ പള്ളി എന്നിവ മുസ്ലീം ചരിത്രത്തിലെ നാള്‍വഴികളെ പോലെ നില്‍ക്കുന്നു. പോര്‍ത്തുഗീസ്‌ കാലത്ത്‌ ജീവിച്ചിരുന്ന ഷെയ്‌ഖ്‌ മമ്മുക്കോയയുടെ ദര്‍ഗയും വിശ്വാസികളുടെ അഭയ കേന്ദ്രമാണ്‌. കോഴിക്കോട്ടെ പ്രസിദ്ധമായ അപ്പവാണിഭം നേര്‍ച്ച എന്ന ഉര്‍സ്‌ അദ്ദേഹത്തിന്റെ പേരിലാണ്‌ സമര്‍പ്പിച്ചിട്ടുള്ളത്‌.

വടക്കന്‍ കേരളത്തിലെ പന്തലായിനി കൊല്ലത്തെ പള്ളിയും ചരിത്ര പ്രാധാന്യമുള്ളതാണ്‌. കണ്ണൂരില്‍ അറക്കല്‍ കൊട്ടാരവും ചേര്‍ന്നുള്ള മസ്‌ജിദ്ദുമാണ്‌ ഈ പട്ടികയിലുള്ളത്‌.

ഏര്‍വാഡി, നാഗൂര്‍, കായല്‍പട്ടണം, കിലക്കരൈ, മധുരൈ, ഉള്ളാള്‍, ഗുല്‍ബര്‍ഗ എന്നീ സ്ഥലങ്ങളിലെ ആരാധനാലയങ്ങളും കേരളത്തില്‍ നിന്നുള്ള മുസ്ലീം വിശ്വാസികളുടെ അഭയകേന്ദ്രങ്ങളാണ്‌. ഈ സ്ഥലങ്ങള്‍ ഇസ്ലാമിക പഠന കേന്ദ്രങ്ങളായും വികസിച്ചിട്ടുണ്ട്‌.

കേരളത്തിലെ ആരാധനാലയങ്ങള്‍ & പെരുമ്പടപ്പ്‌ പുത്തന്‍ പള്ളി ജാറം


പഴയങ്ങാടി പള്ളി, കൊണ്ടോട്ടി & മാലിക്‌ ദിനാര്‍ പള്ളി, കാസര്‍ഗോഡ്‌


മിഷ്‌കാല്‍ മസ്‌ജിദ്‌ & കാഞ്ഞിരമറ്റം മുസ്ലീം പള്ളി


കടുവയില്‍ മസ്‌ജിദ്‌, ചിറയിന്‍കീഴ്‌ & ഇടിയങ്ങര ഷെയ്‌ഖ്‌ മസ്‌ജിദ്‌, കോഴിക്കോട്‌


ഷെയ്‌ഖ്‌ ജിഫ്രി ദര്‍ഗ, കോഴിക്കോട്‌ &


ചേരമാന്‍ ജുമാ മസ്‌ജിദ്‌, കൊടുങ്ങല്ലൂര്‍ & ബീമാപള്ളി ദര്‍ഗാ ഷെരീഫ്‌


ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍