കാസര്‍കോട് തളങ്ങരയില്‍ മാലിക് ദിനാര്‍ പള്ളിയുടെ പ്രാര്‍ത്ഥനാ തളത്തില്‍ പ്രാര്‍ത്ഥനയും, മതപഠനത്തിനുമായി ഒത്തു ചേര്‍ന്ന വിശ്വാസികള്‍. മരത്തില്‍ തീര്‍ത്ത ഉത്തരങ്ങളും, ചട്ടക്കൂടും, കമാനാകൃതിയിലുള്ള ഇടനാഴികളും, ചേര്‍ന്ന് ലളിതവും, പ്രൗഢവുമായ കേരളീയ വാസ്തു ശൈലിയിലാണ് പള്ളിയുടെ നിര്‍മ്മാണം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും ആരാധ്യവും, പ്രൗഢവുമായ ആരാധനാലയമാണ് ഈ പള്ളി.
പള്ളി നിർമിച്ചിരിക്കുന്നത് കേരളീയ പരമ്പരാഗത വാസ്തു ശൈലിയിൽ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ്. വാതലുകൾ എല്ലാം തന്നെ കമാന രീതിയിൽ (ആർച്ച്) ആണ് നിർമ്മിച്ചിരിയ്ക്കുന്നത്. ചുണ്ണാമ്പ് പൂശിയ ചുമരുകൾ പ്രധാന സവിശേഷതകളാണ്.
അകത്തള ക്രമീകരണം തുറന്നതും വിശാലവുമാണ്. പ്രകൃതിദത്ത വെളിച്ചവും കാറ്റൊഴുക്ക് ലഭിക്കുന്ന തരത്തിലാണ് മുറികളുടെ ക്രമീകരണം. അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കി ലളിതമായ രൂപത്തിലാണ് എല്ലാം ഒരുക്കിയിരിക്കുന്നത്.