വേഷവും, ശീലങ്ങളും | താഴത്തങ്ങാടി ജുമാ മസ്ജിദ് - പാരമ്പര്യ വാസ്തു ശൈലി |


വേഷവും, ശീലങ്ങളും

വേഷവും, ശീലങ്ങളും

കേരളത്തിലെ മുസ്ലീം സമുദായത്തില്‍ വേഷവിധാനം അവരുടെ സാംസ്‌കാരിക സ്വത്വത്തെയും, എളിമയെയും പ്രദര്‍ശിപ്പിക്കുന്നു. സ്ത്രീകള്‍ ശിരോവസ്ത്രം അല്ലെങ്കില്‍ ഹിജാബിനൊപ്പം നീണ്ട കുപ്പായവും, കുര്‍ത്തയും ധരിക്കുന്നു. പുരുഷന്മാര്‍ സാധാരണ ഷര്‍ട്ടോ, ലുങ്കിയോ, പാന്റോ ധരിക്കുന്നു. ഇസ്ലാമിക മൂല്യങ്ങളും കേരളത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന വസ്ത്രപാരമ്പര്യമാണ് അവരുടേത്. വിശ്വാസവും, പാരമ്പര്യ ജീവിതശൈലിയും ഇതില്‍ പ്രകടമാവുന്നു.

താഴത്തങ്ങാടി ജുമാ മസ്ജിദ് - പാരമ്പര്യ വാസ്തു ശൈലി

താഴത്തങ്ങാടി ജുമാ മസ്ജിദ് - പാരമ്പര്യ വാസ്തു ശൈലി

കേരളത്തിന്റെ പാരമ്പര്യ തച്ചു ശാസ്ത്ര ശൈലിയുടെ നിദര്‍ശനമാണ് കോട്ടയത്തെ താഴത്തങ്ങാടി ജുമാ മസ്ജിദിന്റെ ഉള്ളകം. ചെരിഞ്ഞ മരത്തില്‍ തീര്‍ത്ത മേല്‍പ്പുര, ജാലികളായി മെനഞ്ഞ ജാലകങ്ങള്‍, കൊത്തു പണിക്കുള്ള തൂണുകള്‍ എന്നിവ കേരളീയ തച്ചു ശാസ്ത്രത്തിന്റെ കറ തീര്‍ത്ത മാതൃകയാണ്. ആരാധനക്ക് ശാന്തമായ അന്തരീക്ഷം ഒരുക്കുന്ന നിര്‍മ്മിതി. ഇസ്ലാമിക ആരാധനയും കേരളീയമായ ക്ഷേത്ര വാസ്തുശില്പ ഘടനയും സമഞ്ചസമായ സമ്മേളിക്കുന്ന ഇടമാണ് ആയിരം കൊല്ലത്തിലേറെ പഴക്കമുള്ള ഈ പുരാതന മുസ്ലീം പള്ളി.

കേരളത്തിലെ മുസ്ലിം പൈതൃക വാസ്തുവിദ്യയുടെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിലെ ജുമാ മസ്ജിദ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പള്ളി കേരളീയ പരമ്പരാഗത ശില്പകലയും ഇസ്ലാമിക ആത്മീയതയും സുന്ദരമായി സമന്വയിപ്പിക്കുന്ന ഘടനയാണ്.

ചുമരുകൾ, തൂണുകൾ, മേൽക്കൂര ഇവയിലൊക്കെ സൂക്ഷ്മമായ കൊത്തുപണികൾ കാണാം. നാലുകെട്ട് മാതൃകയെ ഓർമിപ്പിക്കുന്ന രൂപകല്പന കേരളീയ വാസ്തു ശൈലിയുടെ സ്വാധീനം വ്യക്തമാക്കുന്നു.

ചെരിഞ്ഞ ഓടുമേഞ്ഞ മേൽക്കൂര കനത്ത മഴയുള്ള കേരള കാലാവസ്ഥയ്ക്ക് അനുയോജ്യമായതാണ്.

അകത്തളങ്ങളിൽ കാണുന്ന മരക്കൊത്തുപണികൾ, അലങ്കാര തൂണുകൾ, തടി മേൽക്കൂര എന്നിവ കരകൗശല വൈദഗ്ധ്യത്തിന്റെ ഉദാഹരണങ്ങളാണ്. പ്രകൃതിദത്ത വെളിച്ചവും കാറ്റൊഴുക്കും ലഭിക്കുന്ന തരത്തിൽ തുറന്ന ഇടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. മിനാരങ്ങളും വലിയ ഗോപുരങ്ങളും ഒഴിവാക്കി, ലാളിത്യവും ശാന്തതയും മുൻനിർത്തിയ രൂപകല്പനയാണ് സ്വീകരിച്ചിരിക്കുന്നത്.

ഇസ്ലാമിക ആരാധനാ ആവശ്യങ്ങളോടൊപ്പം കേരളത്തിന്റെ ദേശിയ നിർമാണ പാരമ്പര്യത്തെ ആദരിക്കുന്ന ശൈലിയാണ് മസ്ജിദിന്റെ വാസ്തുവിദ്യ.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍