അറക്കല്‍കെട്ട് മ്യൂസിയം കാഴ്ചകള്‍ | അറക്കല്‍കെട്ട് മ്യൂസിയം | അറക്കല്‍ കെട്ട് - പ്രദര്‍ശന വസ്തുക്കള്‍


അറക്കല്‍കെട്ട് മ്യൂസിയം കാഴ്ചകള്‍

അറക്കല്‍കെട്ട് മ്യൂസിയം കാഴ്ചകള്‍

അറക്കല്‍ അലി രാജയുടെ രാജസഭയായിരുന്ന അറക്കല്‍കെട്ടിലെ ദര്‍ബാര്‍ ഹാള്‍, അവരുടെ പൈതൃക സംഭാവനകള്‍ പ്രദര്‍ശിപ്പിക്കുന്ന ഇടമാണ്. സൂക്ഷ്മമായി കൊത്തു പണി ചെയ്ത ഗൃഹോപകരണങ്ങള്‍, രാജകീയ പണിത്തരങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

പഴയ ചെമ്പ് സ്വർണ്ണവും വെള്ളിത്തട്ടുകളും, കബറുകളുടെ രേഖകളും, രാജവംശത്തിനെതിരെ അടയാളപ്പെടുത്തിയ രേഖകളും ഈ മ്യൂസിയത്തിലുണ്ട് ഇതിനൊപ്പം പഴയ തോക്കുകൾ, മറ്റ് യുദ്ധ സാമഗ്രികൾ എന്നിവയും ഉണ്ട്. അറക്കൽ കുടംബം ഉപയോഗിച്ചിരുന്ന രാജകീയ വസ്തുക്കളുടെ ഒരു നിര തന്നെ ഇവിടെ ഉണ്ട്.

അറക്കൽ കൊട്ടാരത്തിൽ നടന്ന ചടങ്ങുകളിലും ഉത്സവങ്ങളിലും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാരങ്ങൾ എന്നിവയും ഇവിടെ സൂക്ഷിയ്ക്കുന്നുണ്ട്.

അറക്കല്‍കെട്ട് മ്യൂസിയം

അറക്കല്‍കെട്ട് മ്യൂസിയം

കണ്ണൂരിലെ അറക്കല്‍ അലി രാജയുടെ കൊട്ടാരസമുച്ചയമായ അറക്കല്‍കെട്ട് മ്യൂസിയം കേരളത്തിലെ മുസ്ലീം രാജപരമ്പരയുടെ പൈതൃകത്തിന്റെ നിദര്‍ശനമാകുന്നു. ഓടിട്ട മേല്‍പ്പുറകളോടു കൂടിയ കെട്ടിടങ്ങളും, ചേര്‍ന്നുള്ള പള്ളികളും കേരളീയ വാസ്തുവിദ്യയുടെ ഉദാഹരണങ്ങളാണ്. കടല്‍ വാണിജ്യം, രാജകീയ ഭരണകൂടം, സാംസ്‌കാരിക പൈതൃകം എന്നിവയുടെ പ്രതീകങ്ങളായ പണിത്തരങ്ങള്‍ മ്യൂസിയത്തില്‍ സംരക്ഷിച്ചിരിക്കുന്നു.

കൊട്ടാരത്തിൻ്റെ ഒരു ഭാഗമാണ് ഇന്ന് മ്യൂസിയമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ ഒരേയൊരു മുസ്ലിം രാജകുടുംബമാണ് അറയ്ക്കൽ. ഈ കുടുംബത്തിലെ പുരുഷ ഭരണാധികാരികൾ 'അലി രാജ' എന്നും സ്ത്രീ ഭരണാധികാരികൾ 'അറയ്ക്കൽ ബീവി' എന്നും അറിയപ്പെട്ടിരുന്നു.

അറയ്ക്കൽ കെട്ട് അഥവാ അറയ്ക്കൽ കൊട്ടാരം ഒരു പരമ്പരാഗത കേരളീയ ശൈലിയിലുള്ള കെട്ടിടമാണ്. വിശാലമായ ഹാളുകൾ, തടിയിൽ തീർത്ത മനോഹരമായ ഗോവണികൾ, കാറ്റും വെളിച്ചവും കടന്നുവരുന്ന രീതിയിലുള്ള വലിയ ജനാലകൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.

വിദേശ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നതിനാൽ ഡച്ച്, പോർച്ചുഗീസ് ശൈലികളുടെ നേരിയ സ്വാധീനവും ഈ കെട്ടിടങ്ങളിൽ കാണാം.

അറക്കല്‍ കെട്ട് - പ്രദര്‍ശന വസ്തുക്കള്‍

അറക്കല്‍ കെട്ട് - പ്രദര്‍ശന വസ്തുക്കള്‍

പാരമ്പര്യമായി ഉപയോഗിച്ചു വന്ന പാത്രങ്ങള്‍, വിളക്കുകള്‍, അറക്കല്‍ അലി രാജാവിന്റെ കൊട്ടാരത്തില്‍ ഉപയോഗിച്ചു വന്ന പാരമ്പര്യ വസ്തുക്കള്‍ മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവയാണ് അറക്കല്‍കെട്ടു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഈ രാജവംശത്തിന്റെ കടല്‍ സഞ്ചാര പൈതൃകം, സാംസ്‌കാരിക പൈതൃകം, കോളനി അധികാരികളുമായുള്ള ബന്ധം എന്നിവ ഈ പ്രദര്‍ശനത്തില്‍ നിന്നു വ്യക്തമാകും.

പാത്രങ്ങൾ ഹൂക്കകൾ പാത്രങ്ങൾ തുടങ്ങിയവയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഒരു കാലത്തെ ജിവിതവും പ്രൌഢിയും വിളിച്ചോതുന്നതാണ് ഈ വസ്തുക്കൾ.

രാജകുടുംബം ഉപയോഗിച്ചിരുന്ന അമൂല്യമായ ഒട്ടേറെ വസ്തുക്കൾ, പഴയകാലത്തെ വാളുകൾ, പീരങ്കികൾ, കഠാരകൾ തടിയിൽ തീർത്ത കൊത്തുപണികളോടു കൂടിയ സിംഹാസനങ്ങൾ, വലിയ പെട്ടികൾ, കടൽ വ്യാപാരത്തിനും നിരീക്ഷണത്തിനുമായി ഉപയോഗിച്ചിരുന്ന ദൂരദർശിനികൾ, പ്രാചീനമായ കൈയെഴുത്തുപ്രതികളും രേഖകൾ എന്നിവയൊക്കെ ഈ മ്യൂസിയത്തിലെ ശേഖരത്തിലുണ്ട്.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍