ജിഫ്രി പള്ളിയുടെ ഉള്ളകങ്ങളില്‍, ഷെയ്ഖിന്റെ കബറിന് ചുറ്റുമായി നിരനിരയായുള്ള വിളക്കുകളും, കൈയ്യെയുത്തു പ്രതികളുടെ ശേഖരങ്ങളടങ്ങിയ അലമാരകളും ആണ്. മുസ്ലീങ്ങളും, അല്ലാത്തവരുമായ വിശ്വാസികള്‍ 18-ാം നൂറ്റാണ്ടില്‍ പണിത ഈ ആത്മീയ കേന്ദ്രത്തില്‍ അനുഗ്രഹവും, ശാന്തിയും തേടി എത്തുന്നു. മലബാറിന്റെ സൂഫി സ്വാധീനവും മത ഭിന്നത ഇല്ലായ്മയും ഇതു ഉയര്‍ത്തി കാട്ടുന്നു.
ആർച്ച് രൂപത്തിലുള്ള ജനാലകളുള്ള ഉൾമുറി മികവാർന്ന തൂക്കുവിളക്കുകളാൽ അലങ്കരിച്ചിരിക്കുന്നു. പുരാതനമായ പുസ്ഥകങ്ങളും മറ്റും ചിട്ടയായി അടുക്കി വച്ചിരിയ്ക്കുന്നു.
പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്ന ഇമാം നിൽക്കുന്ന ഇടം വളരെ ലളിതവും എന്നാൽ പവിത്രവുമാണ്. പരമ്പരാഗതമായ അലങ്കാരങ്ങൾ ഇതിന് ചുറ്റും കാണാം.
കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഉള്ളകങ്ങളിലെ അലംകൃതങ്ങളായ മരപ്പണികള്‍ കേരളത്തിന്റെ തനതു കരവിരുത് ഇസ്ലാമിക ശൈലിയുമായി ഒരുമിക്കുന്നതിന് ഉദാഹരണമാണ്. സൂക്ഷ്മമായി കൊത്തു പണി ചെയ്ത മറകള്‍, ചെത്തി മിനുക്കിയ തൂണുകള്‍, പുഷ്പ മാതൃകകള്‍ എന്നിവയെല്ലാം പ്രാദേശിക കരവിരുത് അറബ് സ്വാധീനവുമായി കൈകോര്‍ക്കുന്നതിന് ഉദാഹരണം. പൊതു വര്‍ഷം 629-ല്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഈ പള്ളി നൂറ്റാണ്ടുകളുടെ സാംസ്‌കാരിക വിനിമയത്തിനും, വാസ്തു പൈതൃകത്തിനും ഉദാഹരണം തന്നെ.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചേരമാൻ ജുമാ മസ്ജിദ്, അതിന്റെ വാസ്തുവിദ്യയിൽ കേരളത്തിന്റെ തനതായ ചരിത്രത്തെയും സംസ്കാരത്തെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളി എന്ന ഖ്യാതിയുള്ള ഈ പള്ളിയുടെ വാസ്തുശൈലീ പൂർണമായും കേരളീയമാണ്.
മറ്റ് പള്ളികളിൽ നിന്ന് വ്യത്യസ്തമായി, പ്രാരംഭ കാലത്ത് ചേരമാൻ പള്ളിക്ക് മിനാരങ്ങളോ താഴികക്കുടങ്ങളോ ഉണ്ടായിരുന്നില്ല. മറിച്ച്, കേരളത്തിലെ പഴയകാല ക്ഷേത്രങ്ങൾക്കും കൊട്ടാരങ്ങൾക്കും സമാനമായ വാസ്തുശൈലിയാണ് ഇവിടെ അവലംബിച്ചിരുന്നത്. പള്ളിയുടെ ഉള്ളിലും കേരളീയ രീതി തന്നെ ആണ്.
പള്ളിയുടെ അകത്തളങ്ങളിൽ തേക്കും ഈട്ടിയും ഉപയോഗിച്ചുള്ള മനോഹരമായ കൊത്തുപണികൾ കാണാം. പള്ളിയുടെ ചില ഭാഗങ്ങളിൽ പഴയകാല കൊത്തുപണികളോടു കൂടിയ സ്തംഭങ്ങൾ കാണാം.
അടുത്ത കാലത്ത് 'മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റെ' ഭാഗമായി പള്ളിയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്:
പള്ളിയിലെ പ്രസംഗ പീഠവും മറ്റും തടികൊണ്ടും കല്ലുകൊണ്ടും വളരെ ലളിതവും എന്നാൽ മനോഹരവുമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ആയിരക്കണക്കിന് വിശ്വാസികളെ ആകര്‍ഷിക്കുന്ന ചാവക്കാട് ജുമാ മസ്ജിദിലെ വാര്‍ഷിക ഉറൂസ് അലങ്കരിച്ച രഥവും, വലിയ ജനക്കൂട്ടവുമായി ശ്രദ്ധേയമാണ്. സമൂഹ പ്രാര്‍ത്ഥനകള്‍, ഘോഷയാത്ര എന്നിവയോടെ ആരാധ്യരായ വിശുദ്ധന്മാരുടെ ഓര്‍മ്മയ്ക്കായാണ് ഈ ആഘോഷം.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മണത്തല ജുമാ മസ്ജിദിലെ (ചാവക്കാട് പള്ളി) നേർച്ചയും ഉറൂസും കേരളത്തിലെ മലബാർ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്. മണത്തല പള്ളിയിലെ ശൈഖ് ഹൈദ്രോസ് കുട്ടി മൂപ്പരുടെ മഖാമിലാണ് ഈ ഉറൂസ് ആഘോഷിക്കുന്നത്.
സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്നു ഹൈദ്രോസ് കുട്ടി മൂപ്പർ. അദ്ദേഹത്തിന്റെ വീരഗാഥകളും ആത്മീയതയും ഇഴചേർന്നതാണ് ചാവക്കാട് പള്ളിയുടെ ചരിത്രം. ഈ പള്ളിയും അവിടുത്തെ ഉറൂസും മതസൗഹാർദ്ദത്തിന്റെ വലിയൊരു വേദിയാണ്.
മണത്തല ഉറൂസിലെ ഏറ്റവും ആകർഷകമായ ചടങ്ങ് ചന്ദനക്കുടം ആണ്. സുഗന്ധദ്രവ്യങ്ങൾ കലർത്തിയ ചന്ദനം കുടങ്ങളിൽ നിറച്ച്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് കൊണ്ടുവരുന്നു. വർണ്ണശബളമായ ഘോഷയാത്രകളും 'ദഫ് മുട്ട്' പോലുള്ള കലാരൂപങ്ങളും ഈ സമയത്ത് നടക്കാറുണ്ട്. ഉറൂസിനോടനുബന്ധിച്ച് ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകാറുണ്ട്.