തംബേര്‍ | ഷെയ്ഖ് ജിഫ്രിയുടെ ദര്‍ഗ - ആകാശ വീക്ഷണം | ഷെയ്ഖ് ജിഫ്രിയുടെ ദര്‍ഗ - തളം


തംബേര്‍

തംബേര്‍

മൂത്ത പ്ലാവിന്‍ തടി തുരന്നെടുത്ത പറയുടെ രണ്ടഗ്രങ്ങളില്‍ മൃഗത്തോല്‍ വലിച്ചു കെട്ടി നിര്‍മ്മിച്ച താളവാദ്യമാണ് തംബേര്‍. കേരളത്തില്‍ മുസ്ലീം പള്ളികളില്‍ ചടങ്ങുകള്‍ക്ക് ഈ തംബേറിന് പ്രത്യേക സ്ഥാനമുണ്ട്. വിശുദ്ധ വാദ്യമായ തംബേര്‍ ഉത്സവങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാവസരങ്ങളിലും ചടങ്ങുകളെ സംബന്ധിച്ച അറിയിപ്പുകള്‍ക്ക് മുന്നോടിയായും ഉപയോഗിക്കുന്നു.

ഷെയ്ഖ് ജിഫ്രിയുടെ ദര്‍ഗ - ആകാശ വീക്ഷണം

ഷെയ്ഖ് ജിഫ്രിയുടെ ദര്‍ഗ - ആകാശ വീക്ഷണം

കേരളത്തിന്റെ തനതു ശൈലിയിലുള്ള വാസ്തു നിര്‍മ്മിതിയാണ് കോഴിക്കോട്ടെ ഷെയ്ഖ് ജിഫ്രിയുടെ ദര്‍ഗ. തെങ്ങുകള്‍ക്കിടയില്‍ താഴോട്ടു ചെരിഞ്ഞിറങ്ങുന്ന ഓടിട്ട മേല്‍പ്പുറ ഈ നിര്‍മ്മിതിയുടെ സവിശേഷതയാണ്. ഹദ്രാമി സൂഫി വിശുദ്ധനായി സമര്‍പ്പിച്ചതാണ് ഈ ദര്‍ഗ. 

ഷെയ്ഖ് ജിഫ്രിയുടെ ദര്‍ഗ - തളം

ഷെയ്ഖ് ജിഫ്രിയുടെ ദര്‍ഗ - തളം

ആരാധ്യനായ സൂഫി വിശുദ്ധന്‍ ഷെയ്ഖ് ജിഫ്രിയുടെ ദര്‍ഗയിലെ തളം വളരെ ലളിതമായ വാസ്തുശൈലിയില്‍ ശ്രദ്ധേയമാണ്. ഒരു ആരാധനാലയത്തിനപ്പുറം ഇവിടം ചരിത്ര പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. മലബാറിന്റെ ആതിഥ്യ മര്യാദയും, മതാന്തര ഐക്യവും എടുത്തു പറയുന്ന ഇടമാണിത്. 

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍