മാലിക് ദിനാര്‍ പള്ളി - മരത്തില്‍ തീര്‍ത്ത ഉള്ളകങ്ങള്‍ | മാലിക് ദിനാര്‍ പള്ളി - വാസ്തു ശൈലി | മാലിക് ഇബ്ന്‍ മുഹമ്മദിന്റെ കബര്‍


മാലിക് ദിനാര്‍ പള്ളി - മരത്തില്‍ തീര്‍ത്ത ഉള്ളകങ്ങള്‍

മാലിക് ദിനാര്‍ പള്ളി - മരത്തില്‍ തീര്‍ത്ത ഉള്ളകങ്ങള്‍

പാരമ്പര്യമത വേഷമായ വെളുപ്പ് വസ്ത്രങ്ങളില്‍ മാലിക് ദിനാര്‍ പള്ളിയുടെ പ്രാര്‍ത്ഥനാ തളത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥനയ്ക്കും, പഠനത്തിനുമായി ഒത്തു ചേരുന്നു. മരത്തില്‍ തീര്‍ത്ത പ്രാര്‍ത്ഥനാ തളത്തിലെ അലങ്കാരങ്ങളും, പ്രാര്‍ത്ഥനാ ഇടങ്ങളും, വിശ്വാസികളുടെ നിരകളും ഇന്ത്യയിലെ ഏറ്റവും പഴയ ഇസ്ലാമിക പഠന കേന്ദ്രത്തിന്റെ പാരമ്പര്യവും, പ്രസക്തിയും പ്രതിഫലിപ്പിക്കുന്നു.

മാലിക് ദിനാര്‍ പള്ളി - വാസ്തു ശൈലി

മാലിക് ദിനാര്‍ പള്ളി - വാസ്തു ശൈലി

കാസര്‍കോട് തളങ്ങരയില്‍ മാലിക് ദിനാര്‍ പള്ളിയുടെ പ്രാര്‍ത്ഥനാ തളത്തില്‍ പ്രാര്‍ത്ഥനയും, മതപഠനത്തിനുമായി ഒത്തു ചേര്‍ന്ന വിശ്വാസികള്‍. മരത്തില്‍ തീര്‍ത്ത ഉത്തരങ്ങളും, ചട്ടക്കൂടും, കമാനാകൃതിയിലുള്ള ഇടനാഴികളും, ചേര്‍ന്ന് ലളിതവും, പ്രൗഢവുമായ കേരളീയ വാസ്തു ശൈലിയിലാണ് പള്ളിയുടെ നിര്‍മ്മാണം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും ആരാധ്യവും, പ്രൗഢവുമായ ആരാധനാലയമാണ് ഈ പള്ളി.

പള്ളി നിർമിച്ചിരിക്കുന്നത് കേരളീയ പരമ്പരാഗത വാസ്തു ശൈലിയിൽ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ്. വാതലുകൾ എല്ലാം തന്നെ കമാന രീതിയിൽ (ആർച്ച്) ആണ് നിർമ്മിച്ചിരിയ്ക്കുന്നത്. ചുണ്ണാമ്പ് പൂശിയ ചുമരുകൾ പ്രധാന സവിശേഷതകളാണ്.

അകത്തള ക്രമീകരണം തുറന്നതും വിശാലവുമാണ്. പ്രകൃതിദത്ത വെളിച്ചവും കാറ്റൊഴുക്ക് ലഭിക്കുന്ന തരത്തിലാണ് മുറികളുടെ ക്രമീകരണം. അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കി ലളിതമായ രൂപത്തിലാണ് എല്ലാം ഒരുക്കിയിരിക്കുന്നത്.

മാലിക് ഇബ്ന്‍ മുഹമ്മദിന്റെ കബര്‍

മാലിക് ഇബ്ന്‍ മുഹമ്മദിന്റെ കബര്‍

കാസര്‍കോട് തളങ്ങരയിലെ മാലിക് ഇബ്ന്‍ ദിനാര്‍ പള്ളി ഇന്ത്യയിലെ ഏറ്റവും പഴയ മുസ്ലീം പള്ളികളില്‍ ഒന്നാണ്. കേരളത്തിലേക്ക് ഇസ്ലാമിനെ കൊണ്ടു വന്ന മാലിക് ഇബ്ന്‍ ദിനാറാണ്. പൊതുവര്‍ഷം 642-ല്‍ ഈ പള്ളി നിര്‍മ്മിച്ചതെന്നു കരുതുന്നു. കേരളീയ വാസ്തു ശൈലിയില്‍ പണിത ഈ പള്ളി 1809-ല്‍ പുനരുദ്ധരിച്ചു. ഈ പള്ളിയില്‍ മാലിക് ഇബ്ന്‍ മുഹമ്മദിന്റെ കബര്‍ സ്ഥിതി ചെയ്യുന്നു. മാലിക് ഇബ്ന്‍ ദിനാറിന്റെ വംശാവലിയിലെ പിന്‍ഗാമിയാണ് ഇബ്ന്‍ മുഹമ്മദ്.

കേരളത്തിലെ ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട് വിശുദ്ധിയോടെ കണക്കാക്കപ്പെടുന്ന ഇടങ്ങളിലൊന്നാണ് മാലിക് ഇബ്ന്‍ മുഹമ്മദിന്റെ കബര്‍. പ്രാരംഭകാല ഇസ്ലാം പ്രചാരണവുമായി ബന്ധപ്പെടുത്തി വിശ്വാസികൾ ഈ കബറിനെ ആദരവോടെ സമീപിക്കുന്നു.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍