മലപ്പുറത്ത് തിരൂരങ്ങാടിയിലെ മമ്പുറം മഖാം സമുച്ചയം, ചരിത്ര പ്രാധാന്യമുള്ള ദര്‍ഗയും പുതിയതായി നിര്‍മ്മിച്ച പള്ളിയും ഉള്‍പ്പെട്ടതാണ്. ഇവിടെ ആധുനികതയും, പാരമ്പര്യവും ഒരുമിച്ചു ചേരുന്നു. കേരളത്തിന്റെ കോളനി വിരുദ്ധ പ്രക്ഷോഭത്തില്‍ ആത്മീയ ശക്തിയാല്‍ ദിശാബോധം പകര്‍ന്ന സയ്യിദ് അലവി തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടതാണ് ഈ ദര്‍ഗ സമുച്ചയം. ദിനേനയുള്ള പ്രാര്‍ത്ഥനകള്‍ക്കും, വ്യാഴാഴ്ചത്തെ സ്വാലത്ത് മജ്‌ലിസിനും, വാര്‍ഷിക ഉറൂസ് ആഘോഷത്തിനും ആയിരങ്ങള്‍ ഒത്തു ചേരുന്ന ഈ ആരാധനാ സമുച്ചയം ഇന്നും ഉജ്ജ്വലമായി വിശ്വാസികളുടെ മനസ്സില്‍ നില കൊള്ളുന്നു.
മലപ്പുറത്തെ മമ്പുറം മഖാം വിശ്വാസികള്‍ ആദരവോടെ കാണുന്ന ദര്‍ഗയുടെയും, കേരളീയ - ഇസ്ലാമിക ശൈലിയിലുള്ള ഗോളാകൃതിയിലുള്ള മകുടത്തോടു കൂടിയ പള്ളിയുടെയും സമുച്ചയമാണ്. കേരളത്തിന്റെ കോളനി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഒരു പ്രധാന പങ്കു വഹിച്ച ആത്മീയ നേതാവും സമുദായ പരിഷ്‌കര്‍ത്താവുമായ സയ്യിദ് അലവി തങ്ങളുടെ കബര്‍ ഇവിടെയാണ്. വ്യാഴാഴ്ചത്തെ പ്രാര്‍ത്ഥനകള്‍ക്കും, വാര്‍ഷിക ഉറൂസ് ഉത്സവത്തിനും ഇന്നും ആയിരക്കണക്കിനു വിശ്വാസികള്‍ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രമാണിത്.
ആകാശത്തേക്കുയരുന്ന മിനാരങ്ങളും, ഗോളാകൃതമായ മകുടങ്ങളുമായി, വിശാലമായ പൂമുഖത്തോടു കൂടിയ കാസര്‍കോട്ടെ മാലിക് ദിനാര്‍ പള്ളി പാരമ്പര്യ കേരളീയ ശൈലിയുടെയും ആധുനിക ഇസ്ലാമിക കീഴ്‌വഴക്കങ്ങളുടെയും സങ്കര നിര്‍മ്മിതിയാണ്. 642 പൊതുവര്‍ഷത്തില്‍ മാലിക് ഇബ്ന്‍ ദിനാര്‍ ആണ് ഈ പള്ളി സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.